/sathyam/media/media_files/2025/05/03/0H8UsKYmCdvkjAoxflxR.jpg)
റിയാദ്. ഫാമിലി വിസിറ്റിംഗ് വിസകളിലും മറ്റു വിസിറ്റിംഗ് വിസകളിലും സൗദിയിൽ എത്തിയവർക്ക് വിസ പുതുക്കാനാവുന്നില്ല. കുട്ടികൾ ഉൾപ്പെടെയുള്ള ഫാമിലികൾ വിസ പുതുക്കുന്നതിന് വേണ്ടി ജവാസത്ത്ത് ഉൾപ്പെടെയുള്ള വിസ പുതുക്കുന്ന സെന്ററുകൾ കയറിയിറങ്ങുന്നുണ്ടെങ്കിലും കാര്യം നടക്കുന്നില്ല.
ഹജ്ജിനോട് അനുബന്ധിച്ച് സൗദി വിസ നിയമത്തിൽ മൾട്ടിപ്പിൾ വിസകൾക്ക് പോലും വിസിറ്റിംഗ് വിസയിൽ വരുന്നവരുടെ മൂന്നുമാസം കഴിഞ്ഞ് പുതുക്കി കൊടുക്കാത്ത അവസ്ഥയാണ്. വിസ പുതുക്കുന്നതിന് അതിർത്തി രാജ്യങ്ങളായ ബഹ്റൈൻ, ദുബായ്,ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയി പുതുക്കിവരുന്ന നിലവിലെ സംവിധാനവും നിലവിൽ നടത്തിവച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് കുടുംബങ്ങളാണ് പുതിയ നിയമത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത് . ഉംറ വിസയിൽ എത്തിയവർ അവസാനത്തെ ദിവസങ്ങൾക്കകത്ത് സൗദി അറേബ്യ വിടണമെന്നാണ് നിയമം. മറിച്ച് ഇവിടെ തുടരുന്നവർ സൗദി നിയമമനുസരിച്ച് ഭീമമായ പിഴ അടയ്ക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും സൗദിയിൽ ഇനിയൊരിക്കലും വരാത്ത രീതിയിൽ നിയമനടപടി എടുക്കുമെന്നും സൗദി ജവാസത്ത് അതോറിറ്റി അറിയിച്ചു.
വിസിറ്റിംഗ് വിസ കഴിഞ്ഞ് നിൽക്കുന്നവർക്കും വൻ അടയ്ക്കേണ്ടി വരും എന്നും റിപ്പോർട്ട്. അതുകൊണ്ടുതന്നെ നാട്ടിലേക്ക് അവസാന ഘട്ടത്തിൽ മടങ്ങുന്നതിനു വേണ്ടി ആയിരക്കണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നത് .
വിസിറ്റിംഗ് വിസയിൽ സൗദി അറേബ്യയിൽ എത്തി വിസിറ്റിംഗ് വിസ പുതുക്കി ഇവിടെ നിൽക്കുന്നവർ പലരും കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നവരും ഉണ്ട് നിലവിലെ ഈ നിയമം കുട്ടികളുടെ പഠിത്തത്തിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.