/sathyam/media/media_files/2025/04/10/3kclgpPNnQBdzQWPhoYR.jpg)
റിയാദ് : റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ(റിംല ) 7മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കൽ സിംഫണി വിത്ത് മധു ബാലകൃഷ്ണൻ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ റിയാദിൽ എത്തി.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിംല പ്രസിഡന്റ് ബാബു രാജ്, ഷോ ഡയറക്ടർ സുരേഷ് ശങ്കർ, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, ജനറൽ സെക്രട്ടറി അൻസാർ ഷാ, ജോസ് മാസ്റ്റർ,ബിനീഷ് രാഘവൻ, രാജൻ മാത്തൂർ,ശരത് ജോഷി, ശ്യാം സുന്ദർ,മഹേഷ് വാര്യർ, അശ്വിൻ,ശാലു അൻസാർ ഷാ, പത്മിനി ടീച്ചർ,ഹരിത അശ്വിൻ,ദേവിക ബാബുരാജ് എന്നിവർ ചേർന്നു വിമാനത്താവളത്തിൽ സ്വീകരിച്ചു.
മധുബാലകൃഷ്ണനോടൊപ്പം സിനിമ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ മ്യൂസിഷ്യൻസ് വിനീഷ്. കെ. പി. (കീ ബോർഡ് ) അഭിജിത് നാരായണൻ ( പുല്ലാംകുഴൽ) ബൈജു മുല്ലേരി (റിദം പാഡ് ) സന്തോഷ് കുമാർ ( തബല) അജീഷ് ഗോപി (സൗണ്ട് എജ്ജിനിയർ ) എന്നിവരും ഈ സംഗീത നിശയിൽ പങ്കെടുക്കുന്നതിനായി റിയാദിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഏപ്രിൽ 11 വെള്ളിയാഴ്ച അൽ മാലി കൺവെൻഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 5 മണി മുതൽ പ്രോഗ്രമുകൾ തുടങ്ങുമെന്ന് റിംല ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.