റിയാദ്. ഒഐസിസിയുടെ പതിനാലാം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രദീപ് ബാബു റിയാദിൽ എത്തി.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രദീപ് ബാബുവിനെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ,നിഷാദ് ആലംകോട്,സക്കീർ ദാനത്, നിർവാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ എന്നിവർ ചേർന്നു സ്വീകരിച്ചു.
ജനുവരി 31 ന് വെള്ളിയാഴ്ച റിയാദ് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വൈകുന്നേരം 7 മണിമുതൽ പരിപാടികൾ അരങ്ങേറുമെന്ന് സംഘടകർ അറിയിച്ചു. വാർഷിക പരിപാടിയുടെ ഉത്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്റും നിയമസഭ അംഗവുമായ അഡ്വ: ടി സിദ്ദിഖ് നിർവ്വഹിക്കും.