/sathyam/media/media_files/keoBjUvUFnWmON94Tz63.jpg)
ജിദ്ദ: വലിയ വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭത്തിന് കാത്തിരിക്കുന്ന കരിപ്പൂരിൽ നിന്ന് കൂടുതൽ രാജ്യാന്തര - ആഭ്യന്തര സർവീസുകൾ പുനർജനിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിമാന കമ്പനികൾ താലപര്യപൂർവം രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ വിളിച്ചു ചേർത്ത ഉന്നതല യോഗത്തിൽ കൂടതൽ സർവീസുകൾ ആരംഭിക്കാൻ വിമാന കമ്പനികൾ മുന്നോട്ട് വന്നത് ശോഭനമായ ലക്ഷണമായി വിലയിരുത്തപ്പെടുന്നു.
ഇതിന്റെ ഭാഗമായി ജിദ്ദാ സർവീസ് തുടങ്ങാൻ ഫ്‌ളൈ നാസ് മുന്നോട്ട് വന്നു. ഫ്ലൈ നാസ് കൺട്രി മാനേജർ സലിം ആണ് യോഗത്തിൽ കരിപ്പൂർ - ജിദ്ദാ സർവീസ് അടുത്ത ഒക്ടോബറിൽ ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചത്.
എയർപോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് ഗ്രൂപ്പ് ആണ് ഉന്നത തല യോഗത്തിന് ചുക്കാൻ പിടിച്ചത്. വിവിധ വിമാന കമ്പനി പ്രതിനിധികളും ജനപ്രതിനിധികൾളും യോഗത്തിൽ സംബന്ധിച്ചു.
കരിപ്പൂരിൽ നിന്ന് ഗൾഫ് മേഖലക്ക് പുറമെ വിദൂര പൂർവ ദേശങ്ങളിലേക്കും സർവ്വീസ് തുടങ്ങും. ഇതിന്റെ ഭാഗമായി കോലാലമ്പൂർ - ബാങ്കോക്ക് സെക്ടറിലേക്ക് നാലു മാസത്തിനകം സർവ്വീസ് ആരംഭിക്കുമെന്ന് യോഗത്തിൽ സംബന്ധിച്ച എയർ ഏഷ്യ പ്രതിനിധി കിഷോർ പറഞ്ഞു.
ശ്രീലങ്ക ആസ്ഥാനമായുള്ള ഫിറ്റ്‌സ് എയർ കരിപ്പൂർ-കൊളമ്പോ സർവ്വീസ് ആരംഭിക്കുമെന്ന് ഫിറ്റ്‌സ് എയർ സെയിൽസ് മനേജർ അബ്ദുൽ ജലീൽ അറിയിച്ചു. കരിപ്പൂർ-ദൽഹി പ്രതിദിന സർവ്വീസ്, കരിപ്പൂർ ഷാർജ, ദുബൈ സെക്ടറിലേക്ക് കൂടുതൽ സർവ്വീസുകളും ഉടനെ ആരംഭിക്കുമെന്ന് എയർഇന്ത്യയുടെ പ്രതിനിധിയായി സംബന്ധിച്ച മാനേജർ ബിന്ദു പറഞ്ഞു.
വിമാനക്കമ്പനി പ്രതിനിധികളായി പങ്കെടുത്തവർ മറ്റുള്ളവർ: മീര (സ്‌കൂട്ട്), നൗഷാദ് (കുവൈത്ത് എയർലെൻസ്), ബിജോയ് പത്മനാഭൻ (ഖത്തർ എയർവെയ്‌സ്), ജെറിൻ (ഫ്‌ളൈ ദുബൈ), പ്രവീൺ (എയർഇന്ത്യ എക്‌സ്പ്രസ്), പ്രോംജിത്ത് (എയർഇന്ത്യ), മുരളീദാസ് (ആകാശ എയർ), വിഷ്ണു (ജസീറ), പ്രശാന്ത് (ഒമാൻ എയർ), മിഥുൻ (എയർ അറേബ്യ), ബിനോയ് (ഇൻഡിഗോ), അമിത്, കണ്ണൻ അയ്യർ (സ്‌പൈസ് ജെറ്റ്), വിനീഷ് (വിസ്താര), അഫ്‌സൽ അബ്ദുൽ റഷീദ് (സലാം എയർ).
വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി അബ്ദുസമദ് സമദാനി എം പി അധ്യക്ഷത വഹിച്ചു. എം പിമാരായ എം കെ രാഘവൻ, എളമരം കരീം, ടി വി ഇബ്രാഹീം എം എൽ എ എന്നിവരും പങ്കെടുത്ത യോഗത്തിൽ താഴെ പറയുന്നവരും സന്നിഹിതരായിരുന്നു:
മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, എയർപോർട്ട് ഡയറക്ടർ എസ് സുരേഷ്, അൽഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസ്, മാനേജിങ് ഡയറക്ടർ പി വി വത്സരാജ്, മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം എ മെഹബൂബ്, കാലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ, ഹാഷിർ അലി, നസീർ, അൽഹിന്ദ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം പി എം മുബഷിർ, അൽഹിന്ദ് കോർപ്പറേറ്റ് ഡയറക്ടർ നൂറുദ്ദീൻ എ അഹമ്മദ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us