റിയാദ് : നാസർ കാരന്തൂർ. നേതൃത്വത്തിൽ തുടക്കം കുറിച്ച ഫോർക റിയാദ് പ്രാദേശിക കൂട്ടായ്മ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനും ഇന്ത്യൻ സമൂഹത്തിന്റെ നിയമസഹായിയുമായ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി. 22 വർഷക്കാലം എംബസിയിൽ സേവനമനുഷ്ടിച്ച ശേഷം ജന്മ നാട്ടിലേക്ക് മടങ്ങുകയാണ് യൂസഫ് കാക്കഞ്ചേരി.
ഇതേ ചടങ്ങിൽ പ്രവാസി ഭാരതീയ പുരസ്കാര ജോതാവ് ഡോക്ടർ സയ്യിദ് അൻവർ ഖുർഷിദിന് സ്നേഹാദരവ് നൽകുകയും ചെയ്തു. ഫോർക റിയാദ് സംഘടനയുടെ പുതിയ നേതൃത്വത്തിന്റെ ആദ്യ സാംസ്കാരിക പരിപാടിയാണിത്.
ഫോർക റിയാദ് ചെയർമാൻ റഹ്മാൻ മുനമ്പത്തിന്റെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ അലക്സ് കൊട്ടാരക്കര ആമുഖം പറയുകയും ഉമർ മുക്കം സ്വാഗതം പറയുകയും ചെയ്തു. സിറ്റി ഫ്ലവർ മാനേജിംഗ് ഡയറക്ടർ അഹമ്മദ് കോയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു
/sathyam/media/media_files/2025/01/31/2K9u8CfWvK85A9c5h6wZ.jpg)
ജയൻ കൊടുങ്ങല്ലൂർ, ഡോക്ടർ ജയചന്ദ്രൻ, ശിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാൻ, മൈമൂന ടീച്ചർ, ഗഫൂർ കൊയിലാണ്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
തന്റെ ഔദ്യോഗിക ജീവിതത്തിൽ സൗദി അറേബ്യയുടെ നിയമവ്യവസ്ഥകൾ അനുസരിച്ച് ഇതുവരെ പ്രവർത്തിച്ച ഓരോ കാര്യങ്ങളും കൃത്യമായി തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് കാക്കഞ്ചേരി യാത്രയയപ്പ് സംഗമത്തിൽ പറഞ്ഞു. നാട്ടിലേക്ക് മടങ്ങിയാലും തന്റെ ജീവിതം എന്നും പ്രവാസി സമൂഹത്തിന് കടപ്പെട്ടതായിരിക്കും എന്നും പറഞ്ഞു
തന്റെ 40 വർഷത്തെ പ്രവാസ ജീവിതത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുവാൻ പറ്റി എന്നും സേവനങ്ങൾ ഒരു അംഗീകാരത്തിനും വേണ്ടി അല്ലായിരുന്നു എന്നും ദൈവപ്രീതിക്ക് മാത്രമായിരുന്നു എന്നും പ്രവാസി ഭാരതീയ പുരസ്കാര ജോതാവ്ഡോക്ടർ സയ്യിദ് അൻവർ ഖുർഷിദ് പറഞ്ഞു
ജിബിൻ സമദ് സാംസ്കാരിക സമ്മേളനത്തിൽ നന്ദി അറിയിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയ്ക്ക് റിയാദിലെ കലാകാർ അണിയിച്ചൊരുക്കിയ കലാപരിപാടികളും ഉണ്ടായിരുന്നു.
റിയാദ്. പ്രാദേശിക കൂട്ടായ്മകളെ ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യത്തോടുകൂടി നാസർ കാരന്തൂർ. നേതൃത്വത്തിൽ തുടക്കം കുറിച്ച ഫോർക റിയാദ്. പുതിയ നേതൃത്വവുമായി റിയാദിൽ മികവുറ്റ പ്രവർത്തനവുമായി മുന്നോട്ടു .