റിയാദിലെ ദാവാദ്മി മുനിസിപ്പാലിറ്റിലെ അഖിലൻ ദാവാദ്മീൽ 'സൗഹൃദോത്സവം' ആഘോഷമാക്കി സ്വദേശികളും വിദേശികളും

New Update
DHAVADEE FR

റിയാദ്: റിയാദ് നിന്ന് 330 കിലോമീറ്റർ അകലെ അതിമനോഹരമായ ഗ്രാമ പ്രദേശമാണ് ദാവാദ്മീ സൗദിയുടെ പാരമ്പര്യ ഗോത്ര സംസ്കാരങ്ങൾ നിറഞ്ഞുനിൽക്കുന്ന കാർഷിക ഗ്രാമം. ഇവിടെയാണ് ദാവാദ്മീ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ  സൗഹൃദോത്സവം  നടന്നത് 

Advertisment

ദാവാദ്മീ മുനിസിപ്പാലിറ്റി ഓപ്പൺ പാർക്കിൽ നടന്ന ആഘോഷ പരിപാടിയിൽ  ഇന്ത്യ, ബംഗ്ലാദേശ് പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പീൻ മറ്റ്  ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു 

DHAVADEE FR123

 മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നേതൃത്വം നൽകിയ പ്രോഗ്രാമിന് റിയാദിന്റെ വിവിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ എത്തുകയുണ്ടായി. ഇന്ത്യൻ കൾച്ചർ പ്രോഗ്രാമുകളായ ചെണ്ടമേളം,തെയ്യം, പരുന്ത് ആട്ടം, കെട്ടുകാഴ്ചകൾ ബാൻഡ് മേളം, മോഹിനിയാട്ടം എന്നിവയും ഉണ്ടായിരുന്നു 

വൈകുന്നേരം 5 മണി മുതൽ തുടങ്ങിയ ജനകീയ വടംവലി മത്സരങ്ങൾ ജനങ്ങളെ ആവേശ തിമിർപ്പിലാക്കി. റിയാദിൽ നിന്ന് വന്ന മഹേഷ് ടീം ആണ്   ചെണ്ടമേളവും  തെയ്യവും. ബാൻഡ് മേളവും നയിച്ചത്. 

DHAVADEE FR MOHINI

റിയാലിസിറ്റി ഷോകളിലെ താരമായിരുന്നു കുഞ്ഞുമുഹമ്മദ് വയനാട് നേതൃത്വത്തിൽ ഗാനമേളയും നടന്നു. വിവിധ രാജ്യങ്ങളുടെ ഭക്ഷണരീതികളും പാർക്കിൽ പരിചയപ്പെടുത്തി. 

വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ അറേബ്യൻ ഭക്ഷണരീതി  സൗദി അറേബ്യയുടെ സംസ്കാരത്തിന്റെ ഒരു ഉത്സവമാക്കി. ചരിത്രത്തിൽ ആദ്യമായാണ്  ദാവാദ്മീ എന്ന ഗ്രാമത്തിൽ  തരത്തിൽ ഒരു പരിപാടി അരങ്ങേറിയത്.

DHAVADEE  CHENDA

കോവിഡ് സമയത്ത് ജനശ്രദ്ധ നേടിയ മുനിസിപ്പാലിറ്റിയാണ്  ദാവാദ്മീ.  മുസ്ലിം അല്ലാത്ത മറ്റു മതസ്ഥരെ അവരുടെ ആചാരപ്രകാരങ്ങൾ  നടത്തുന്നതിന് അനുവാദം  നൽകിയ ഏക മുൻസിപ്പാലിറ്റിയാണ് ഇത് . 

Advertisment