ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സ്നേഹോത്സവം 2025 സീസൺ 4 സംഘടിപ്പിച്ചു

author-image
സൌദി ഡെസ്ക്
New Update
b3eb4197-28bc-420e-9327-de4857aae629

റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സെൻട്രൽ കമ്മിറ്റി മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സ്നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു.
 
സംഗീത സംവിധായകനും ഗായകനുമായ  കൊച്ചിൻ ഷമീർ, ഗായിക സനാ ബദർ, പ്രവാസി ഗായകൻ കാസിം കുറ്റ്യാടി (ജിദ്ദ) എന്നിവരും മേളം റിയാദ് ടാക്കീസിൻ്റെ വാദ്യമേളം,ഗോൾഡൻ സ്പാറോ ടീമിൻ്റെ ഡാൻസ്,ഒപ്പനയും റിയാദിലെ മറ്റ് നിരവധി കലാകാരന്മാർ  അവതരിപ്പിച്ച കല വിരുന്നുകളും ഉണ്ടായിരുന്നു.

Advertisment

അബ്ദുൽ മജീദ്‌ പൂളകാടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡോക്ടർ അബ്ദുൽ ഖാദർ  ഉദ്ഘാടനം ചെയ്തു. നോർക്ക ഇൻഷുറൻസ് എടുക്കേണ്ട ആവശ്യകതയും, മയക്കുമരുന്നിനെതിരെ പ്രവാസികൾ ജാഗ്രതായിരിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

പോഗ്രാം കൺവീനർ ഗഫൂർ കൊയിലാണ്ടി സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച്  ആമുഖവും, വിവിധ സാംസ്കാരിക സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുക്കാട്,ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്,എംബസി ഉദ്ദോഗസ്ഥൻ പുഷ്പരാജ്,സുധീർ കുമ്മിൽ,
സത്താർ ഒലിപ്പുഴ,ഇന്ത്യൻ എംമ്പസി സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ മൈമൂനാ അബ്ബാസ്,ശിബു ഉസ്മാൻ,നൗഷാദ് സിറ്റിഫ്ലവർ,ഷാറോൺ ഷെറീഫ്,സലിം പള്ളിയിൽ,ഖാദാർ കൂത്ത്പറമ്പ്,ജയൻ കൊടുങ്ങല്ലൂർ ആശംസകൾ നേർന്ന് സംസാരിച്ചു.

3f1f5141-6fa5-4c15-a9bc-7e5f6e710c05


ഗ്ലോബൽ കേരള പ്രവാസി അസോസിയേഷ്യൻ സെൻ്റർ കമ്മറ്റിയുടെ ഈ തവണത്തെ ജീവകാരുണ്യത്തിനുള്ള സ്നേഹാദരവ് അസീസ് കടലുണ്ടിക്ക് ഡോ. അബ്ദുൾ കാദർ മൊമൻ്റോ നൽകി ചടങ്ങിൽ ആദരിച്ചു.
 
എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ കെ അബ്ദുസലാം,നസിർ മുതുകുറ്റി,സുബൈർ കൊടുങ്ങല്ലൂർ,ഷെരീഫ് തട്ടത്താഴത്ത്,അഷ്‌റഫ്‌ പള്ളിക്കൾ, ഇബ്രാഹിം ടി എ,ഷാനവാസ്‌ വെംബ്ലി, ജാഫർ മണ്ണാർക്കാട്,ഹസൻ പന്മന, അനീസ് വാവാട് രജീഷ് ഒറ്റപ്പാലം നൗഷാദ് കൂറ്റനാട്,നാസ്സർ ഖാസിം എന്നിവർ പോഗ്രാം കോഡിനേറ്റ് ചെയ്തു,സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും  നിഹാസ് പാനൂർ  നന്ദിയും പറഞ്ഞു

Advertisment