റിയാദ്: ചെറിയ പെരുന്നാൾ അവധി ദിവസം ഇന്ത്യ സൗദി സൗഹൃദ സംഗമം ഈദ് മെഗാ ഫെസ്റ്റായി സംഘടിപ്പിക്കുന്നു. ഈദ്നോടനുബന്ധിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ ടൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 2 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് ഈദ് മെഗാ ഫസ്റ്റ്.
കുട്ടികൾക്കായി Ai& റോബോട്ടിക് വർഷോപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. നാട്ടിൽ നിന്ന് വരുന്ന ഐ ടി ടീമാണ് പരിപാടി നിയന്ത്രിക്കുന്നത്. തുടർന്ന് ഐ ടി രംഗത്തെ പുതിയ മാറ്റങ്ങളെ കുറച്ചും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വൈകുന്നേരം ആറുമണി മുതൽ റിയാലിറ്റി ഷോയുമുണ്ട്. റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ കുഞ്ഞു കലാകാരി മിയ മോൾ റിയാലിറ്റി ഷോയിൽ എത്തുന്നുണ്ട്.
കൂടാതെ നിഷാദ് സുൽത്താൻ പാട്ടുകുടുംബവും സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കലാകാരികളും ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളും അവതരിപ്പിക്കുന്ന നൃത്തങ്ങളും ഉണ്ടായിരിക്കും