റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് കുടുംബത്തോടൊപ്പം മടങ്ങുന്ന അറബികളുടെ സ്വന്തം എൻജിനീയർ നൂറുദ്ദീൻ പൊന്നാനിക്ക് ഗൾഫ് മലയാളി ഫെഡറേഷൻ യാത്രയയപ്പ് നൽകി.
റിയാദിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന മനുഷ്യസ്നേഹിയായ വ്യക്തിത്വമാണ് അദ്ദേഹമെന്ന് യാത്രയയപ്പിൽ പങ്കെടുത്ത ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ., റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ടോം സി മാത്യു, കമറുബാനു ടീച്ചർ, മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, അഷ്റഫ് ചേലാമ്പുറ, സുബൈർ കുമ്മിൾ, സലിം ആർത്തിൽ, ഷാജഹാൻ പാണ്ട, ഡോക്ടർ ജയചന്ദ്രൻ മറ്റു ഭാരവാഹികളും പങ്കെടുത്തു. നൂറുദ്ദീൻ പൊന്നാനി നന്ദി പറഞ്ഞു.