/sathyam/media/media_files/2025/02/10/Zv3sTgeQIA2iY1EN2uWX.jpg)
റിയാദ്.. ജിഎംഎഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ. ജി എം എഫ് മെഗാ ഫെസ്റ്റ്നടത്തുന്നു . ഇന്ത്യ സൗദി സൗഹൃദ സംഗമം 2025 ഈദ് ദിനത്തിൽ ആഘോഷമാക്കുവാൻ തീരുമാനിച്ചു. പിന്നണി ഗായകരും മാപ്പിളപ്പാട്ട് കലാകാരികളും റിയാലിറ്റി ഷോ താരങ്ങളും ബോളിവുഡ് സിനിമ താരവുമുൾപ്പെടെ
പങ്കെടുക്കുന്ന മെഗാ ഫെസ്റ്റ് 2/4/2025 ബുധനാഴ്ച വൈകുന്നേരം ഡൽഹി പബ്ലിക് സ്കൂളിൽ നടക്കും
റിയാദിലെ കലാകാരികളും കലാകാരന്മാരും അണിയിച്ചൊരുക്കുന്ന ഒപ്പന. നാടോടി നൃത്തം സിനിമാറ്റിക് ഡാൻസ്. ഭരതനാട്യം. കോൾ കളി. തുടങ്ങിയവ ഉണ്ടായിരിക്കും. മെഗാ ഫെസ്റ്റിന് സൗദി അറേബ്യയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സൗദി പൗരന്മാർ പങ്കെടുക്കും.
ഉദ്യോഗസ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവർ സൗദിക്കാർ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന സൗദി പൗരന്മാർ. തുടങ്ങിയവരുടെ ഒത്തുചേരൽ ഇന്ത്യ സൗദി സൗഹൃദ സംഗമമാക്കുവാനാണ് സംഘാടകരുടെ തീരുമാനം.
സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ. വിവിധ സംഘടനയുടെ പ്രതിനിധികൾ. റിയാദിലെ ഈദ് ആഘോഷിക്കാൻ വന്ന കുടുംബങ്ങൾ ഉൾപ്പെടെ ഈദ് മെഗാ ഫെസ്റ്റിൽ പങ്കെടുക്കുമെന്നും. എല്ലാവർക്കും പ്രവേശനം ഫ്രീയാണ് എന്നും ജിഎം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രോഗ്രാം കോഡിനേറ്റർ ഹരികൃഷ്ണൻ കണ്ണൂർ. നവാസ് കണ്ണൂർ. സുധീർ പാലക്കാട് എന്നിവർ അറിയിച്ചു.
പ്രോഗ്രാമിന് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ അന്വേഷിക്കണമെങ്കിൽ റിയാദ് സെന്റർ കമ്മറ്റി പ്രസിഡന്റെ ഷാജി മഠത്തിൽ ചെയർമാൻ റാഫി പാങ്ങോട് പോഗ്രാം കോഡിനേറ്റർമാരോടും അന്വേഷിക്കാം..