ഗൾഫ് മലയാളി ഫെഡറേഷൻ ഇടയ വിഭാഗങ്ങൾക്കും മസ്റാ തൊഴിലാളികൾക്കുമായി ഒരുക്കിയ ഇഫ്താർ മാതൃകാപരം

author-image
റാഫി പാങ്ങോട്
Updated On
New Update
GMF IFTHAR SA

റിയാദ് :  ഗൾഫ് മലയാളി ഫെഡറേഷൻ  ഇടയൻമാർക്കും  മസ്റാ തൊഴിലാളികൾക്കുമായി കൃഷിഇടത്തിൽ ഒരുക്കിയ ഇഫ്താർ മാതൃകാപരമായിരുന്നു.  നൂറ്റിഅറുപതോളം വരുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളും റിയാദിന്റെ നാനാതുറകളിൽ നിന്നുമുള്ള  ഒട്ടനവധി പേരും ഇഫ്താറിൽ  പങ്കെടുത്തു.

Advertisment

തൊഴിലാളികൾക്ക് വേറിട്ട അനുഭവമായിരുന്നു ഈ  ഇഫ്താർ.   ജിഎം ഓഫ് ചെയർമാൻ റാഫി പാങ്ങോട്ന്റെ നേതൃത്വത്തിൽ  400 ഓളം  പേർക്കാണ്  ഇഫ്താർ ഒരുക്കിയത്. 

IFTHAR SAUDI1487

ഷാജി മഠത്തിൽ, ഷാജഹാൻ പാണ്ട, അബ്ദുൽ അസീസ് പവിത്ര, നസീർ, മുന്നഅയ്യൂബ്, അഷ്റഫ് ചേലാമ്പ്ര, എന്നിവർ നേതൃത്വം നൽകി.  

റിയാദിന്റെ ഉൾപ്രദേശങ്ങളിൽ ചെന്ന് ഇത്തരം ഇഫ്താറുകൾ സംഘടിപ്പിക്കുന്നതിൽ ജിഎംഎഫിന്റെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും തൊഴിലാളികളെ ചേർത്തുപിടിക്കുന്നതിന് ജിഎംഎഫ് കാണിക്കുന്ന മാതൃകാപരമായ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നു എന്ന് ഡോക്ടർ ജയചന്ദ്രൻ, റഹ്മാൻ മുനമ്പത്ത്, ടോം ചാമകാല, കമർബാനു ടീച്ചർ,എന്നിവ അഭിപ്രായപ്പെട്ടു 

IFTHAR SAUDI

കൂടാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒട്ടനവധി ആട്ടിടയൻമാർക്കും ഒട്ടകത്തെ മേക്കുന്ന തൊഴിലാളികൾക്കും റമദാനിലെ  എല്ലാ വെള്ളിയാഴ്ചയും  ജിഎംഫ് ഭക്ഷണം കിറ്റ് വിതരണവും നടത്തുന്നുണ്ട്.