വിമാന കമ്പനികളുടെ ചൂഷണങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണം: മക്ക ഐസിഎഫ് ജനകീയ സദസ്സ്

New Update
V

മക്ക: എയർ ലൈനുകളുടെ ചൂഷണങ്ങൾക്കെതിരെ പ്രവാസി സമൂഹം നടത്തുന്ന പോരാട്ടങ്ങൾക്ക് പൊതു സമൂഹത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാവണമെന്ന് ഐസിഎഫ് ജനകീയ സദസ്സ് ആവശ്യപ്പെട്ടു.  

Advertisment

ഇന്ത്യാ രാജ്യത്തിന്റെ വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിസ്സീമമായ പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി പൊതു സമൂഹം ശബ്ദമുയർത്തണമെന്നും അവരോട് ചേർന്നു നിൽക്കണമെന്നും ജനകീയ സദസ്സിൽ ആവശ്യമുയർന്നു.

"അവസാനിക്കാത്ത ആകാശച്ചതികൾ" എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) മക്ക സെൻട്രൽ ഘടകം ഷിഫാ അൽ ബറക ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ സദസ്സിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. പ്രസ്തുത വിഷയത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ അഴകൊമ്പൻ സമീപനം മാറ്റി വെച്ചു മുമ്പോട്ടു വരണമെന്നും നിയമ നിർമ്മാണം നടത്തി പ്രവാസികളോട് നീതി കാണിക്കണമെന്നും ചർച്ചയിൽ സംബന്ധിച്ച വിവിധ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

അബ്ദുൽ നാസർ അൻവരി വിഷയാവതരണം നടത്തി. ഐസിഎഫ് ക്ഷേമകാര്യ സെക്രട്ടറി ജമാൽ കക്കാടിന്റെ അധ്യക്ഷതയിൽ സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സലീം കണ്ണനാം കുഴി ( ഓ ഐ സി സി), അബ്ദുൽ നാസർ കിൻസാറ (കെ എം സി സി) ശിഹാബ് കോഴിക്കോട് (നവോദയ) സാദിഖ്‌ മലപ്പുറം (ബറക ഗ്രൂപ്പ്‌ ) എന്നിവർ സംസാരിച്ചു.

ഫഹദ് മുഹമ്മദ്‌ തൃശ്ശൂർ മോഡറേറ്ററായിരുന്നു. ഐസിഎഫ് സെക്രട്ടറി അബ്ദുൽ റഷീദ് അസ്ഹരി സ്വാഗതവും അബൂബക്കർ കണ്ണൂർ നന്ദിയും പറഞ്ഞു.

Advertisment