റിയാദ്–ജിദ്ദ–കരിപ്പൂർ സൗദി എയർലൈൻസ് സർവീസ് 2026 ജനുവരി 1 ലേക്ക് മാറ്റി

author-image
സൌദി ഡെസ്ക്
New Update
saudi airl.jpg

റിയാദ്: സൗദി എയർലൈൻസ് റിയാദ്-ജിദ്ദ-കരിപ്പൂർ സർവീസ് 2026 ജനുവരി 1-ലേക്ക് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 28-ന് ആരംഭിക്കാനിരുന്ന സർവീസ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് നീട്ടിവെച്ചത്.

Advertisment

നിലവിലെ സാഹചര്യമനുസരിച്ച്, എയർ ഇന്ത്യ എക്സ്പ്രസിനാണ് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ചുമതലകൾ കൈകാര്യം ചെയ്യാൻ സാധിക്കുക. എന്നാൽ, ഇതിനായുള്ള കരാർ ക്രമീകരിക്കുന്നതിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ കാലതാമസം വരുത്തിയതാണ് സർവീസ് വൈകാൻ കാരണം.

ഈ വിഷയത്തിൽ കരിപ്പൂർ വിമാനത്താവള ഡയറക്ടർ മുനീർ മാടമ്പാട്ടും, ഡൽഹിയിലെ വ്യോമയാന വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീമതി റുബീന അലിയും ശക്തമായി ഇടപെട്ടതിനെത്തുടർന്ന് ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെട്ടു.

പുതിയ സർവീസിനായി സൗദി എയർലൈൻസിന്റെ 321 നിയോ വിമാനമാണ് ഉപയോഗിക്കുക. 20 ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾപ്പെടെ മൊത്തം 188 സീറ്റുകളാണ് ഈ വിമാനത്തിലുള്ളത്. മികച്ച കാർഗോ ശേഷിയുള്ള ഈ വിമാനം, യാത്രക്കാരുടെ ലഗേജ് ഓഫ്‌ലോഡിംഗ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. സൗദിയിലെ മലയാളി പ്രവാസികൾക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും.

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ, രിസയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം സൗദിയുടെ വലിയ വിമാനമായ 330-300 സർവീസ് പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment