/sathyam/media/media_files/2025/02/13/CmC8rJZ9vDQ01fvX3U9k.jpg)
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായതെന്ന് നിയമസഹായ സമിതി. ഒപ്പം നിന്ന് എല്ലാവർക്കും നന്ദി.
ശിക്ഷാ നടപടികൾ പൂർത്തിയാക്കി മേയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമസമിതി ഭാരവാഹികൾ പറഞ്ഞു
റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തുവന്നിരുന്നു. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളുകയായിരുന്നു.
നേരത്തെ മെയ് 26ന് ഇരുപത് വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ വിധി ജൂലൈ 9 ന് അപ്പീൽ കോടതി ശരിവെച്ചിരുന്നു. റഹീമിന്റെ മോചനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു
പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സുപ്രീം കോടതിയുടെ വിധി ഏറെ സന്തോഷം നൽകുന്നതാണെന്ന് റിയാദിലെ അബ്ദുൾ റഹീം നിയമ സഹായ സമിതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.