/sathyam/media/media_files/2025/09/23/saudi-grand-mufti-2025-09-23-18-01-29.jpg)
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും പ്രമുഖ പണ്ഡിതനുമായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഷെയ്ഖ് അന്തരിച്ചു. സൗദി റോയൽ കോടതിയാണ് മരണ വിവരം അറിയിച്ചത്.
റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ മൃതദേഹം ഖബറടക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി, രാജ്യത്തെ മറ്റ് എല്ലാ പള്ളികളിലും അദ്ദേഹത്തിനായി ചൊവ്വാഴ്ച്ച ളുഹർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് ഉത്തരവിട്ടു.
സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന മതപരമായ പദവിയായ ഗ്രാന്റ് മുഫ്തി സ്ഥാനത്തേക്ക് 1999ലാണ് അൽ ശൈഖ് ​നിയമിതനാവുന്നത്.
ഗ്രാൻഡ് മുഫ്തി സ്ഥാനത്തിന് പുറമെ കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്‌സ് ചെയർമാൻ, ജനറൽ പ്രസിഡൻസി ഫോർ സയൻ്റിഫിക് റിസർച്ച് ആൻഡ് ഇഫ്താ പ്രസിഡന്റ്, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഈ സ്ഥാനങ്ങളെല്ലാം മന്ത്രി പദവിക്ക് തുല്യമായ പദവിയായിരുന്നു