മഞ്ഞിന്റെ മായാജാലത്തിലേക്ക് ജിദ്ദ: വിന്റര്‍ വണ്ടര്‍ലാന്‍ഡ് ജിദ്ദ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

New Update
523819b3-4f74-4dd3-8646-af8e83643be3

ജിദ്ദ: ജിദ്ദ സീസണിന്റെ ഭാഗമായി നഗരത്തില്‍ ഒരുക്കിയിരിക്കുന്ന വിന്റര്‍ വണ്ടര്‍ലാന്‍ഡ് ജിദ്ദ സന്ദര്‍ശകര്‍ക്ക് അപൂര്‍വമായ ശൈത്യകാല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. 

Advertisment

ചൂടേറിയ ജിദ്ദയുടെ സാധാരണ കാലാവസ്ഥയില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമായി, മഞ്ഞുപതിഞ്ഞ ധ്രുവപ്രദേശത്തെ ഓര്‍മിപ്പിക്കുന്ന അന്തരീക്ഷമാണ് ഈ വിനോദപാര്‍ക്ക് ഒരുക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇപ്പോള്‍ കുടുംബങ്ങളുടെയും യുവാക്കളുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമായി മാറിയിരിക്കുകയാണ്.

9307c2f5-2098-44e1-8867-4556bba71a23

ഈ വിനോദലോകത്തിന്റെ ഹൃദയം എന്ന നിലയില്‍ കണക്കാക്കപ്പെടുന്നത് അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ സ്‌നോ ഡോം ആണ്. ഡോമിനുള്ളിലേക്ക് കടക്കുന്നവര്‍ക്ക് എല്ലാ ദിശകളിലേക്കും വ്യാപിച്ചുകിടക്കുന്ന പ്രകാശവിസ്മയമായി നോര്‍ത്തേണ്‍ ലൈറ്റ്സിന്റെ ഭംഗി അനുഭവിക്കാം. 

ചലിക്കുന്ന ലൈറ്റുകളും നിറം മാറുന്ന ആകാശസജ്ജീകരണങ്ങളും സന്ദര്‍ശകരുടെ ചലനങ്ങളോട് പ്രതികരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഡോമിനുള്ളിലെ ആകാശത്ത് സ്വന്തമായി രൂപരേഖകള്‍ വരയ്ക്കാനും സൃഷ്ടിപരമായ ഡിസൈനുകള്‍ രൂപപ്പെടുത്താനും അവസരമുണ്ട്.

87330b1b-228b-45f4-bc70-3f8da6779aab

ഏകദേശം അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ശബ്ദവും വെളിച്ചവും കഥപറച്ചിലുമായി ചേര്‍ന്ന ഗെയിമുകള്‍ സന്ദര്‍ശകരെ ഒരു കല്പനാലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അനുഭവം നല്‍കുന്നു.

6a20f7fb-1f9b-4f68-a4ea-be6dd63b7669

ടോയ് ടൗണ്‍, നോര്‍ത്ത് പൂള്‍, വൈല്‍ഡ് വിന്റര്‍, ഫ്രോസ്റ്റ് ഫെയര്‍ എന്നീ നാല് പ്രധാന സോണുകളിലായി വിനോദപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന വിന്റര്‍ വണ്ടര്‍ലാന്‍ഡ് ജിദ്ദ, ദിനചര്യയിലെ ഏകാന്തതയില്‍ നിന്ന് മോചനം തേടുന്നവര്‍ക്ക് മനസ്സിനും ശരീരത്തിനും തണുപ്പ് പകരുന്ന ഒരിടമായി മാറുകയാണ്.

Advertisment