/sathyam/media/media_files/6jeAxXUF1PBRh48SGf7I.jpg)
മക്ക: ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് സേവനരംഗത്ത് പ്രവർത്തിക്കുന്ന വനിതാ വോളണ്ടിയർമാരുടെ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. മക്ക ഹുസ്സൈനിയയിൽ ചേർന്ന ക്യാമ്പിൽ കഴിഞ്ഞ വർഷത്തെ ഹജ്ജ് സേവനരംഗത്ത് നിറസാനിദ്ധ്യം ആയിരുന്ന വനിതാ ലീഡേഴ്സ് ആയിരുന്നു പങ്കെടുത്തവരിൽ പ്രമുഖർ.
വരുന്ന ജൂണിൽ അരങ്ങേറുന്ന ഈ വർഷത്തെ ഹജ്ജ് സന്നദ്ധ സേവനപ്രവർത്തനങ്ങൾക്കും മറ്റുമായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ ലീഡേഴ്ഗ് ക്യാമ്പിൽ തീരുമാനമായി.
നൂറ്റി അൻപതോളം വനിതാ വോളണ്ടിയേഴ്‌സ് ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റിക്കായി ഇന്ത്യൻ ഹജ്ജ് മിഷൻ്റെ കീഴിൽ മക്കയിൽ 2024 ലെ ഹജ്ജ് കാലയളവ് മുഴുവനായും പ്രവർത്തിക്കുമെന്നും, മിനായുടെ ദിവസങ്ങളിൽ സൗദി അറേബ്യയുടെ മറ്റ് പ്രവിശ്യകളിൽ നിന്നും വനിതാ വോളണ്ടിയേഴ്‌സിനെ കൂടുതലായി എത്തിക്കുകയും, അവരെ മക്കാ ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ വനിതാ വിങ്ങുമായി സഹകരിപ്പിച്ചു കൊണ്ട് ഈ വർഷം മിനായിലെ പ്രവർത്തനത്തിലും വനിതാ വോളന്റിയർമാരുടെ സജീവമായ ഇടപെടലും കൂടുതൽ സാന്നിധ്യവും ഉറപ്പു വരുത്താനും ക്യാമ്പിൽ തീരുമാനം എടുത്തതായി നേതാക്കൾ ആയ ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ എന്നിവർ അറിയിച്ചു.
ഹജ്ജ് സന്നദ്ധ സേവന രംഗത്ത് മക്കാ ഒ ഐ സി സി സെൻട്രൽ കമ്മിറ്റിക്കായി അഭിമാനകരമായ പ്രവർത്തനം ആണ് വനിതാ വിംഗ് കാഴ്ചവെക്കുന്നതെന്ന് യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി ചുനക്കര അഭിപ്രായപെട്ടു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഷാനിയാസ് കുന്നിക്കോട് ''ഹജ്ജ് വെൽഫെയർ പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്ക് '' എന്ന വിഷയത്തിലും സെൻട്രൽ കമ്മിറ്റി ട്രഷറർ നൗഷാദ് തൊടുപുഴ ''ഇന്ത്യൻ നാഷണൽ കോൺഗ്രസും ജീവകാ രുണ്യവും'' എന്ന വിഷയത്തിലും ക്ലാസുകൾക്ക് നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഹാരിസ് മണ്ണാർക്കാട് ഹജ്ജ് സന്നദ്ധ സേവന രംഗത്ത് പാലിക്കേണ്ട കടമകളെക്കുറിച്ച് വനിതാ ലീഡേഴ്സിന് അവബോധനം നൽകുകയും ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാ നിസാം, ഷീമ നൗഫൽ , റോഷ്‌ന നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം നേതാക്കളായ ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.
വനിതാ വിഭാഗം നേതാക്കളായ ഷബാന ഷാനിയാസ്, സമീന സാക്കിർ ഹുസൈൻ, മിസിരിയ റഫീഖ്, റുമീന സലാം,ഷിബിന അനസ്, ഫെമി ശ്യാം, ഷീബ, ഷഫ്‌ന, നസീമ,റഹീമ ഹുസൈൻ, ഷേഹ, ജുമൈല, ഫൗസി, സുബൈദ അബ്ദുൽ കരീം, ഫിർദൗസ് ഷംസ് തുടങ്ങിയവർ സന്നദ്ധ സേവന രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us