റിയാദ്: കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, ജീവിത പങ്കാളി സുരേഷ് കൂവോട്, നീന നാദിർഷാ, മകൻ നിഹാൽ എന്നിവർക്ക് കേളി കുടുംബവേദി യാത്രയയപ്പ് നൽകി.
കുടുംബവേദി മുൻട്രഷറായി ചുമതല വഹിച്ചിട്ടുള്ള ലീന കോടിയത്ത് കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗമാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ലീന നിലവിൽ ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം, മധുരം മലയാളം പദ്ധതിയുടെ ഭാഗമായ സാക്ഷരതാ പഠന ക്ലാസ്സുകളുടെ അധ്യാപിക എന്നീ ചുമതലകൾ കൂടിവഹിച്ചു വരികയായിരുന്നു.
കണ്ണൂർ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വർഷമായി പാണ്ട റീട്ടെയിൽ കമ്പനിയിൽ വെയർഹൗസ് മാനേജർ ആയി ജോലി ചെയ്ത് വരികയായിരുന്നു. കേളി കുടുംബവേദി മുൻ സെക്രട്ടറിയേറ്റ് മെമ്പർ കൂടിയായിരുന്നു സുരേഷ്. നിലവിൽ കേളിമാധ്യമ വിഭാഗം കൺവീനറും ന്യൂസനയ്യ ഏരിയ ഗ്യാസ് ബകാല യൂണിറ്റംഗവുമാണ്.
ആലപ്പുഴ കായംകുളം സ്വദേശിയായ നീന നാദിർഷാ നിലവിൽ കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. മികച്ചൊരു ജീവകാരുണ്യ പ്രവർത്തകയും കേളിയുടെ സാന്ത്വന പദ്ധതിയായ സ്നേഹ സ്പർശത്തിലെ അംഗവുമാണ് നീന. നിലവിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ അൽഖർജ് ഹോസ്പിറ്റലിൽ അക്കാദമിക്ക് ആൻഡ് ട്രെയിനിംഗ് കോ ഓഡിനേറ്റർ ആയി ജോലി ചെയ്ത് വരികയായിരുന്നു.
/sathyam/media/media_files/img-20240605-wa0080.jpg)
ആലപ്പുഴ ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ലഭിച്ചതിനെ തുടർന്നാണ് 7 വർഷത്തെ പ്രവാസ ജീവീതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. അൽഖർജ് ഏരിയ പ്രസിഡന്റ് ഷിബി അബ്ദുൾ സലാമിന്റെ ജീവിത പങ്കാളിയാണ്.
കേളി കലാ സാംസ്കാരിക വേദിയും കേളി കുടുംബവേദിയും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന സിജിൻ ആമുഖപ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അദ്ധ്യക്ഷത വഹിച്ചു.
കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും കേളി മുഖ്യ രക്ഷാധികാരി കെ പി എം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, അൽഖർജ് എരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി ആക്ടിംഗ് കൺവീനർ ബൈജു ബാലചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.