പക്ഷാഘാതം: കണ്ണൂർ സ്വദേശിക്ക് കേളിയുടെ സഹായ ഹസ്തം

New Update
B

റിയാദ് : പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ കണ്ണൂർ പെരളശ്ശേരി സ്വദേശി നൗഷാദിന് കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ് പ്രവർത്തകർ തുണയായി.

Advertisment

ദവാദ്മി ബിജാദിയായിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന നൗഷാദിന് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതുകാരണം പക്ഷാഘാതം സംഭവിക്കുകയായിരുന്നു. 

ഒരു മാസത്തോളം ദവാദ്മി ജനറൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന നൗഷാദ് തുടർ ചികിത്സക്ക് നാട്ടിൽ പോകുന്നതിനായി കേളിയുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

ദവാദ്മിയിലെ കേളി രക്ഷാധികാരി സമിതി അംഗങ്ങളും മറ്റു പ്രവർത്തകരും ചേർന്ന് സ്വരൂപിച്ച സഹായം നൗഷാദിന്റെ റൂമിലെത്തി കൈമാറുകയും നാട്ടിൽ പോകുന്നതിനുള്ള സഹായങ്ങൾ ഒരുക്കി നൽകുകയും ചെയ്തു.

തന്നെ സഹായിച്ച കേളി പ്രവർത്തകർക്കും പരിചരിച്ച ആശുപത്രിയിലെ നേഴ്സുമാർക്കും നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വീൽ ചെയർ സഹായത്തോടെ സഹോദരനോടൊപ്പം കോഴിക്കോട് വഴി നാട്ടിലേക്ക് മടങ്ങി.

Advertisment