/sathyam/media/media_files/exCAuIWZXFYVj29WdwWN.jpg)
ജിദ്ദ: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ യൂസര്‍ഫീ വര്‍ധനവ് പ്രവാസി വിരുദ്ധ ചെയ്തിയാണെന്നും എത്രയും വേഗം ഉത്തരവ് പിന്‍വലിക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ജിദ്ദ ഘടകം അധികൃതരോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അല്‍സലാം മെഡിക്കല്‍ സെന്ററില്‍ കൂടിയ നിര്‍വ്വാഹക സമിതി യോഗത്തില്‍ വൈസ് പ്രസിഡണ്ട് ദിലിപ് താമരക്കുളം പ്രമേയം അവതരിപ്പിച്ചു.
അടിക്കടിയുണ്ടാകുന്ന വിമാനക്കൂലി വര്‍ധനവ്, പൊടുന്നനേ റദ്ദ് ചെയ്യുന്ന വിമാന ഷെഡ്യൂളുകള്‍ പ്രവാസികളുടെ ജോലിയില്‍ തിരികെ പ്രവേശിക്കല്‍, വിവാഹം, മത്സര പരീക്ഷകളില്‍ പങ്കെടുക്കല്‍ തുടങ്ങിയ വ്യക്തിപരമായ ജീവിത സന്ദര്‍ഭങ്ങളെ സാരമായി ബാധിക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു.
ഇക്കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ പതിയണമെന്നും ഡബ്‌ളിയു എം സി ജിദ്ദ ചാപ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.