Advertisment

ഐസിഎഫ് "ദാറുൽ ഖൈർ" ഭവന സമർപ്പണം നടത്തി

New Update

ദമ്മാം : ഭവനരഹിതരും നിർധനരുമായ ഐ സി എഫ് പ്രവർത്തകർക്കും മറ്റു അർഹതയുള്ളവർക്കും വീട്‌ നിർമിച്ചു നൽകുന്ന 'ദാറുൽ ഖൈർ' പദ്ധതിയുടെ ഭാഗമായി ഐ സി എഫ്‌ ദമ്മാം സെൻട്രൽ കമ്മിറ്റി പണിത ഭവനം തൃശൂരിൽ കൈമാറി. എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളേജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയാണ്‌ ഭവന സമർപ്പണം നടത്തിയത്‌.   

Advertisment

രാജ്യത്ത് പെരുകി വരുന്ന പട്ടിണിയും ദാരിദ്ര്യവും, മനുഷ്യത്വമുള്ള സാമ്പത്തിക മെക്കാനിസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്ന് ഡോ. അബ്ദുൽ ഹക്കീം ഉദ്ഘാടന വേളയിൽ പറഞ്ഞു. തൃശൂർ ജില്ലയിൽ പെരിഞ്ഞനത്താണ്‌ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) വീടു നിർമ്മിച്ചു നൽകിയത്‌. പ്രവാസത്തിന്റെ അഭയമായി നിരവധി സാന്ത്വന- ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന സംഘടന നിത്യരോഗിയായ ഒരു പ്രവാസിയെയാണ്‌ ഇപ്രവാശ്യം ദാറുൽ ഖൈറിനായി തിരഞ്ഞെടുത്തത്‌.  

publive-image

ഐസിഎഫ് ദമ്മാം സെൻട്രൽ വെൽഫെയർ പ്രസിഡന്റ്‌ സകീർ മാന്നാർ സെക്രട്ടറി മുനീർ തോട്ടട അഡ്മിൻ സെക്രട്ടറി ജഅഫർ സ്വാദിഖ്‌ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിച്ചു കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ ഓർഗനൈസിങ്‌ സെക്രട്ടറി റാഫി സഖാഫി കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.  

വ്യവസായ പ്രമുഖൻ നൗഷാദ് പാലക്കൽ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് , എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി എം കെ അബ്ദുൽ ഗഫൂർ, ഐസിഎഫ് പ്രതിനിധികളായ നവാസ് എടമുട്ടം (ദുബൈ), ഹുസൈൻ വിളക്ക് പറമ്പ് (ഖത്തർ), ഫൈസൽ മഹ്ളറ, ഷബീർ ചിറക്കൽ (സൗദി), എസ് വൈ എസ് സാന്ത്വനം ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ ചളിങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.

 

 

 

Advertisment