ജിദ്ദ: റിയാദിൽ ഹൃദയഘാതത്തെ തുടർന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവാസി മരണപ്പെട്ടു. ഉത്തർപ്രദേശ്, ബറൈലി സ്വദേശിയും റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ നയിം അഹ്‌മദ് (37) ആണ് മരിച്ചത്.
റിയാദിലെ റിമാൽ ഏരിയയിലുള്ള ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. പിതാവ്: പരേതനായ അബ്ദുൽ റഷീദ്, മാതാവ്: സൽമ ഖാത്തൂൻ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഇക്കാര്യത്തിൽ രംഗത്തുള്ള റിയാദ് കെ എം സി സി വെൽഫെയർ വിംഗ് പ്രവർത്തകരായ റഫീഖ് പുല്ലൂർ, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവർ അറിയിച്ചു.