New Update
/sathyam/media/media_files/QcCqp9mSvsDbQu611Kha.jpg)
ജിദ്ദ: തെക്ക് - പടിഞ്ഞാറൻ സൗദിയിലെ ത്വായിഫ് - അൽബാഹ റോഡിൽ അൽബാഹയ്ക്ക് സമീപം ഉണ്ടായ റോഡപകടത്തിൽ നാല് പ്രവാസി ജീവനക്കാർക്ക് ദാരുണാന്ത്യം. മരിച്ചത് മലയാളി ഉൾപ്പെടെ രണ്ട് പേർ ഇന്ത്യക്കാരാണ്.
Advertisment
കോഴിക്കോട്, ചക്കിട്ടപ്പാറ സ്വദേശിയും പുരയിടത്തിൽ തോമസ് (ജോസൂട്ടി) - മോളി ദമ്പതികളുടെ മകനുമായ ജോയൽ തോമസ് (28) ആണ് മരിച്ച മലയാളി. ഉത്തർപ്രദേശിൽ നിന്നുള്ള പ്രവാസിയാണ് മരണപ്പെട്ട മറ്റൊരു ഇന്ത്യക്കാരൻ.
ഒരു ഇവന്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിന് ഇരയായവർ. പരിപാടി കഴിഞ്ഞു സാധനങ്ങളുമായി തിരിച്ചു പോകവേ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിൽ പതിക്കുകയും തീപ്പിടിക്കുകയുമായിരുന്നു.
അവിവാഹിതനായ ജോയലിന് ഒരു സഹോദരനുണ്ട് - ജോജി. സുഡാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഭവത്തിൽ മരിച്ച മറ്റു രണ്ട് പേർ.