ഉറക്കത്തിൽ ഹൃദയാഘാതം; സൗദിയിൽ കായംകുളം സ്വദേശി മരണപ്പെട്ടു

author-image
സൌദി ഡെസ്ക്
New Update
H

ജിദ്ദ: ഉറക്കത്തിലായിരിക്കേ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരണപ്പെട്ടു. ദക്ഷിണ സൗദിയിലെ അബഹയിലാണ് സംഭവം.   

Advertisment

ആലപ്പുഴ, കായംകുളം, പെരിങ്ങാല സ്വദേശിയും രതീഷ് ഭവൻ സദാനന്ദ ചെട്ടിയാർ - ഓമന ദമ്പതികളുടെ മകനുമായ രാജീവ് (36) ആണ് മരിച്ചത്. ഭാര്യ: വീണ, മകൾ: അവന്തിക, സഹോദരൻ: രതീഷ്.

അബഹ - ഖമീസ് റൂട്ടിൽ പ്രവർത്തിക്കുന്ന തമർ ലോജിസ്റ്റിക്സ് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു മരിച്ച രാജീവ്. അവധിയിൽ നാട്ടിൽ പോയി മടങ്ങിയെത്തിയിട്ട് അഞ്ച് മാസങ്ങൾ ആയിട്ടുള്ളൂ.

Advertisment