ജിദ്ദയിൽ പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു

New Update

ജിദ്ദ : മാതൃ രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു, ജിദ്ദയിലെ ഇമ്പീരിയൽ ഹോട്ടലിൽ വെച്ച് നടന്ന സംഗമം പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഷ്‌റഫ് എം പി ഭരണ ഘടനയുടെ ആമുഖം വായിച്ചു സ്വന്തന്ത്ര്യ ദിന പ്രതിജ്ഞ ചെല്ലിക്കൊടുത്തു , ദേശീയ സെക്രെട്ടറി റഹീം ഒതുക്കുങ്ങൽ ആശംസ പ്രസംഗം നിർവഹിച്ചു, സെക്രെട്ടറി യൂസുഫ് പരപ്പൻ സ്വാഗതവും, അബ്ദുൽ സുബ്ഹാൻ നന്ദിയും പറഞ്ഞു.

publive-image

സാമ്രാജ്യത്ത അധിനിവേശ ശക്തികളോട് സുദീർഘമായ കാലയളവ് സന്ധിയില്ലാ സമരം ചെയ്താണ് നമ്മുടെ പിതാമഹാന്മാർ ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സ്വാതന്ത്ര്യം നേടിത്തന്നത് എന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും, ഭരണ ഘടന ഉറപ്പു നൽകുന്ന സ്വാന്ത്ര്യം, നീതി, സമത്വം എന്നിവ ഇനിയും നമ്മുടെ രാജ്യത്ത് യാഥാർഥ്യമാകാൻ ഇരിക്കുന്നേ ഉള്ളൂ എന്നും അധ്യക്ഷ പ്രസംഗത്തിൽ ഉമറുൽ ഫാറൂഖ് ഓർമിപ്പിച്ചു.

 രാജ്യത്തെ ജനങ്ങളെ വർഗ്ഗീയമായി വിഭജിച്ചു കൊണ്ട് ഭരണം നിലനിറുത്താൻ ഭരണ കക്ഷി തന്നെ പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു സാമൂഹ്യ നീതിക്കായി കർമ്മ നിരതരാവുക എന്നതാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ കടമ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഏത് വലിയ ഫാസിസ്റ്റു വെല്ലുവിളികളെയും അതിജീവിക്കുവാനും പരാജയപ്പെടുത്തുവാനും ഇന്ത്യൻ ജനാധിപത്യത്തിന് ശക്തിയുണ്ട് എന്ന് തെളിയിക്കുന്നതാണ് 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഫലം. രാഷ്ട്ര ശിൽപ്പികൾ സ്വപ്നം കണ്ട, സാമൂഹിക നീതി പുലരുന്ന ഒരു സ്വാതന്ത്യ ദിന പുലരി യഥാർഥ്യമാവുമെന്ന ശുഭ പ്രതീക്ഷ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. 

മൂല്ല്യ ബോധമുള്ള ഒരു ജനതക്ക്‌ മാത്രമേ ഉന്നതമായ ജനാധിപത്യമൂല്ല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു മാതൃകാ രാഷ്ട്രം നിർമിച്ചെടുക്കുവാനാകുകയുള്ളൂ എന്നും, അതിനാൽ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഒരു മാത്രകാ സമൂഹമായി നമ്മൾ മാറണമെന്നും, ഇതുപോലുള്ള സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രം പുതു തലമുറക്ക് പകർന്നു നൽകുവാനുള്ള അവസരങ്ങളാക്കണമെന്നും ആശംസ പ്രസംഗം നടത്തിയ റഹീം ഒതുക്കുങ്ങൽ ഓർമിപ്പിച്ചു.

സ്വാതന്ത്ര്യ ദിന പ്രതിജ്ഞക്ക്‌ നേതൃത്വം നൽകി തുടർന്ന് സംസാരിച്ച അഷ്‌റഫ്‌ എം പി, പ്രവാസി വെൽഫയർന്റെ പത്താം വാർഷികത്തൊടനുബന്ധിച്ചു നടത്തുന്ന വിവിധ പ്രോഗ്രാമുകൾ സദസ്സിൽ വിവരിച്ചു.

നീതിയിൽ അധിഷ്ഠിതമായ ഒരു ക്ഷേമ രാഷ്ട്ര സ്വപ്നങ്ങൾ പ്രവാസി സമൂഹം പരസ്പരം പങ്കുവെച്ചുകൊണ്ടാണ് ചടങ്ങുകൾ അവസാനിച്ചത്.

Advertisment