ജിദ്ദയിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "കലാലയം" പൊതു ചർച്ച സംഘടിപ്പിച്ചു

New Update
G

ജിദ്ദ: എഴുപത്തിയെട്ടാമത്‌ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "കലാലയം" സാംസ്കാരിക വേദി ഷറഫിയ്യ സെക്ടറിന് കീഴിൽ 'വർത്താനം' എന്ന ശീർഷകത്തിൽ സ്വതന്ത്ര്യ ദിനം ആചരിച്ചു.

Advertisment

1947 ലെ സ്വാതന്ത്ര്യ ദിന സമരങ്ങൾ, ചരിത്രങ്ങൾ, പുതിയ കാല ഇന്ത്യയുടെ സമീപനങ്ങൾ, മതേതര രാജ്യത്തിൻ്റെ പ്രതീക്ഷകൾ, സ്വാതന്ത്ര്യ സമരങ്ങളിലെ മുസ്ലിങ്ങളുടെ പങ്ക് എന്നീ വിഷയങ്ങൾ "വർത്താനം" ചർച്ച ചെയ്തു. 

ആർ എസ് സി ജിദ്ദ സിറ്റി സോൺ ചെയർമാൻ ജാബിർ നഈമി 'വർത്താനം' ഉദ്ഘാടനം ചെയ്തു. ആശിഖ് ഷിബ്‌ലി, ഖാജാ സഖാഫി, ശമീർ കുന്നത്ത്, റിയാസ് കൊല്ലം, സൈഫുദ്ദീൻ പുളിക്കൽ, ബഷീർ സൈനി, മൻസൂർ അഹ്മദ്, സ്വാലിഹ് അദനി, യാസിർ സിദ്ധീഖി, മഹ്ശുഖ് അലി, മുഹമ്മദ് ജസീൽ, ഹാഷിം തിരുവമ്പാടി, ശഹീർ മുടിക്കോട് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

Advertisment