ജിദ്ദാ വിനോദ ഏരിയയിൽ തീപ്പിടുത്തം; അനിഷ്ടങ്ങളില്ല, അന്വേഷണം ആരംഭിച്ച് സിവില്‍ ഡിഫന്‍സ്

New Update
G

ജിദ്ദ: വിനോദ സാംസ്കാരിക ഉത്സവ സംരംഭമായ "ജിദ്ദ സീസണ്‍" പരിപാടികൾ അരങ്ങേറുന്ന ഒരിടത്ത് ഉണ്ടായ അഗ്നിബാധ യാതൊരു നാശ നഷ്ടങ്ങളും ഇല്ലാതെ കടന്ന് പോയ ആശ്വാസത്തിലാണ് നഗരം. ജിദ്ദാ സീസൺ ഏരിയകളിലൊന്നായ "സിറ്റിവാക്ക്" ഭാഗത്തായിരുന്നു തീപടർന്നത്.

Advertisment

തീപ്പിടുത്തം ഉണ്ടാവുമ്പോൾ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. സ്ഥലം അടച്ചിട്ടിരുന്നതിനാല്‍ ആളപായമോ കൂടുതല്‍ അപകടമോ ഉണ്ടായില്ല. കൂടുതല്‍ സ്ഥലത്തേക്ക് തീപടരുന്നതിനു മുന്‍പായി സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.

തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. സിവില്‍ ഡിഫന്‍സ് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

Advertisment