ലഹരിവസ്തുക്കളിൽ താളം തട്ടുന്ന പ്രവാസി കുട്ടികൾ; സൗദിയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ

New Update
H

റിയാദ്: ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം വഴി തെറ്റിയ പ്രവാസി കുട്ടികളെ പിടികൂടി സൗദി പോലീസ്. കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്ന കുട്ടികളിൽ ചില ലഹരിവസ്തുക്കളുടെ അടിമകൾ ആകുന്നുണ്ട്. ലഹരിവസ്തുക്കൾ എങ്ങനെ ഇവരുടെ കൈകളിലേക്ക് എത്തുന്നു എന്നും സൗദി പോലീസ് രഹസ്യ അന്വേഷണ വിഭാഗവും അന്വേഷിച്ച് വരികയാണ്.

Advertisment

 പല കുട്ടികളും അവധിക്കാലത്ത് നാടുകളിൽ പോകുമ്പോഴും മറ്റു പല രാജ്യങ്ങളിൽ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുമ്പോഴുമാണ് ലഹരിവസ്തുക്കൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പോലീസ് പിടിക്കപ്പെട്ടു കഴിഞ്ഞാൽ ആറുമാസക്കാലത്തെ രക്ത പരിശോധനയാണ് പോലീസ് നടത്തുന്നത്. ജയിലിൽ കഴിയുന്ന കുട്ടികളുടെ എണ്ണവും വർധിക്കുകയാണെന്ന് റിയാദിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നു. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കാര്യങ്ങളിൽ മറ്റു എംബസികൾക്കോ പൊതുപ്രവർത്തകർക്കോ ഇടപെടാൻ പറ്റില്ല എന്നും സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

 കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രത്യേകം ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതിനും സാമൂഹ്യ സംഘടനകൾ തയ്യാറാകണമെന്നും ഗൾഫ് മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. കുട്ടികൾക്കും മാതാപിതാക്കൾക്കും "ലഹരിവസ്തുക്കൾക്ക് വഴിതെറ്റുന്ന കുട്ടികൾ" എന്ന വിഷയത്തിൽ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ തുടങ്ങുമെന്നും ജി എം എഫ് സൗദി നാഷണൽ കമ്മിറ്റി അറിയിച്ചു.

Advertisment