ദമാംമിന്റെ മണ്ണിൽ ഗായകൻ സിദ്ദിഖ് മഞ്ചേശ്വരത്തിനു ആദരവ്

New Update
H

ദമാം: ഗ്രീൻ വിങ്സ് മ്യൂസിക് ബാൻഡ് ദമാം ഒരുക്കിയ ഇശൽ രാവ് പരിപാടിയിൽ അതിഥി ഗായകനായി എത്തിയ സിദ്ദിഖ് മഞ്ചേശ്വരത്തെ ആദരിച്ചു.

Advertisment

ഭക്തി ഗാനങ്ങളും സൂഫിയും മാപ്പിളപാട്ടും മത സൗഹൃദ ഗാനവും ആലപിച്ച് സിദ്ദിഖ് ശ്രോതാക്കളുടെ മനം കവർന്നു.

ചടങ്ങിൽ ഗ്രീൻ വിങ്സ് ചെയർമാൻ മുസ്തഫ കുട്ട്യേരി അധ്യക്ഷനയിരുന്നു. ടിപി മുഹമ്മദ് (അൽ മുന ഇന്റർനാഷണൽ സ്കൂൾ മാനേജർ) ഉൽഘാടനം ചെയ്‌തു. അലികുട്ടി ഓളവറ്റൂർ, സിദ്ദിഖ് പാണ്ടികശാല, മാലിക് മക്ബൂൽ, കബീർ കൊണ്ടോട്ടി, കാലിദ് ബല്ല എന്നിവർ ആശംസകൾ നേർന്നു

Advertisment