New Update
/sathyam/media/media_files/img-20240921-wa0001.jpg)
റിയാദ്: സൗദി അറേബ്യയുടെ 94 മത് ദേശീയദിനത്തോട് അനുബന്ധിച്ച് വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു. വിവിധ കമ്പനികളും ഷോപ്പിംഗ് സെന്ററുകളും സിനിമ തിയേറ്ററുകളും ഭക്ഷ്യ ഉത്പാദന കമ്പനികളും ഹൈപ്പർമാർക്കറ്റുകളും ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
Advertisment
പല സാധനങ്ങൾക്കും പകുതിയിൽ കൂടുതൽ വിലക്കുറവുകളും സിനിമ തിയേറ്ററുകളിൽ 70% ഡിസ്കൗണ്ടും പ്രഖ്യാപിച്ചു. വോളിബാർഡ്, പാർക്കുകൾ, വിമാന ടിക്കറ്റ് നിരക്കുകൾ, മറ്റു വിവിധ ടിക്കറ്റ് നിരക്കുകൾ കുറക്കുകയുണ്ടായി. വിവിധ ഭക്ഷ്യ ഉൽപ്പന്ന കമ്പനികൾ റസ്റ്റോറന്റ്കൾ ഉൾപ്പെടെ ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നിരക്കുകൾ കുറച്ചത്.
വിവിധ വാഹന കമ്പനികളും പ്രത്യേകതരം ഓഫറുകളും, ടെലഫോൺ കമ്പനികളും വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.