ബത്തഹയിൽ ആരോരുമില്ലാതെ രോഗത്തിന് അടിമപ്പെട്ട് ദുരിതജീവിതം നയിച്ച പുനലൂർ സ്വദേശിക്ക് സഹായഹസ്തവുമായി റിയാദ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തകർ

New Update

റിയാദ്: കാലിൽ ഉണ്ടായ മുറിവ് പഴുക്കുകയും നടക്കാനോ മറ്റു കാര്യങ്ങൾ ചെയ്യുവാനോ ബുദ്ധിമുട്ടായി ദുരിതത്തിലായ കൊല്ലം പുനലൂർ സ്വദേശി ലത്തീഫ് മസൂദിനെ റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ ശിവ അൽ ജസീറ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

Advertisment

പരിശോധനയിൽ ഷുഗർ മൂർച്ഛിച്ചു കാലുകൾ പരിപൂർണ്ണമായി പഴുപ്പ് കയറിയതാണെന്നും കണ്ടെത്തി. തുടർന്ന് മറ്റു ചികിത്സയ്ക്കായി ഇൻഷുറൻസൊ ഇക്കാമയോ ഇല്ലാത്തതുകൊണ്ട് റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ ദിറാബ് അൽ ഇമാം ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

publive-image

 മലയാളി നേഴ്സുമാരുടെ സഹായത്താൽ മുന്നോട്ടുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയായിരുന്നു. ഒരു കാൽ പരിപൂർണ്ണമായി പഴുത്തതിനാൽ കാലു മുറിക്കണം എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ പറഞ്ഞു.

ഇക്കാമയും ഇൻഷ്വറൻസും അല്ലാത്തതുകൊണ്ട് ചികിത്സ എല്ലാ ചെലവുകളും റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ നൽകുകയായിരുന്നു. തുടർന്ന് ഇന്നലെ നാട്ടിൽ പോകുന്നത് വരെ ബത്തയിലെ അപ്പോളോ ടൊമാറ്റോ ഹോട്ടലിൽ താമസിപ്പിച്ച് നാട്ടിൽ പോവാനുള്ള എല്ലാ പേപ്പർ വർക്കുകളും റിയാദ് ഹെൽപ്പ് പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടുകൂടി എക്സിറ്റ് അടിച്ചു വാങ്ങുകയായിരുന്നു.

 25 വർഷങ്ങൾക്കു മുമ്പ് ടാക്സി ഡ്രൈവറായി റിയാദിലെത്തിയ ലത്തീബ് മഷ്ഹൂദ് നാട്ടിലേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുക ആയിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമാണ് മസൂദ് ലത്തീഫിനുള്ളത്.

publive-image

 ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ് എന്നെ ബത്തഹയിൽ ഉപേക്ഷിച്ച് മുങ്ങിയതെന്ന് മസൂദ് ലത്തീഫ് പറഞ്ഞു. വർഷങ്ങളായി ബത്തഹയിൽ ടാക്സി ഓടിച്ചത് കൊണ്ട് എന്നെ എല്ലാവർക്കും തിരിച്ചറിയാം എന്ന് കരുതി. ടാക്സി ഓടിച്ചിരുന്ന ആ സമയത്ത് വലിയ തടിയുള്ള ശരീരമായിരുന്നു ഇപ്പോൾ വളരെ ഉണങ്ങി. 140 കിലോയിൽ 65 കിലോ ഭാരമായി മാറി.

 റിയാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കൊച്ചി എയർപോർട്ടിലേക്ക് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ യാത്രയാക്കി. കൊച്ചിയിൽ എത്തിയ ലത്തീഫ് മസൂദിനെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു.

Advertisment