ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെന്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

New Update

റിയാദ്: കേരളത്തിന്റെ ഉത്സവമായ ഓണ മഹോത്സവം ആഘോഷമാക്കി പ്രവാസ ലോകവും. ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെന്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ മലാസ് ചെറിസ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച വമ്പിച്ച ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Advertisment

ഉച്ചയ്ക്ക് 11 മണി മുതൽ അത്തപ്പൂക്കളം ഇട്ട് ചെണ്ട മേളത്തോടെ മഹാബലി തമ്പുരാനെ ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകർ ഓഡിറ്റോറിയത്തിലേക്ക് വരവേൽച്ചു. മലയാളി മങ്കമാർ തിരുവാതിര നൃത്തത്തോടെ ചെണ്ടമേളത്തോടെ മഹാബലിയെ സ്റ്റേജിലയിലേക്ക് വരവേറ്റപ്പോൾ ആർപ്പുവിളിയോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

publive-image

നാടൻ പാട്ടും തിരുവാതിര കളിയും നാടോടി നൃത്തവും മോഹിനിയാട്ടവും സിനിമാറ്റിക് ഡാൻസും നാടൻ പാട്ടുമൊക്കെ ആയി ഓണം ആഘോഷം ആവേശമാക്കി. കലാസാംസ്കാരിക പരിപാടികളിൽ സൗദി ജയിൽ മേധാവി ബ്രിഗേഡിയർ ജനറൽ അബുതുറക്കിയെ സ്നേഹ ആദരവ് നൽകി ആദരിച്ചു.

 നൂറ കാർഗോ മാനേജിംഗ് ഡയറക്ടർ വിനിയോ ബിനോയ്, കുട്ടികൾക്ക് ഡാൻസ് തിട്ടപ്പെടുത്തി കൊടുത്ത പൂജാ രാജേഷ്, സാമൂഹ്യപ്രവർത്തകരായ എൻജിനീയർ നൂറുദ്ദീൻ, ടോം ചാമക്കാലയിൽ, മുന്ന അയ്യൂബ്, സനിൽകുമാർ ഹരിപ്പാട് തുടങ്ങിയവർക്ക് സ്നേഹാദരവ് നൽകി.

publive-image

 റിയാദ് സെന്റർ കമ്മിറ്റി കോഡിനേറ്റർ കോയ ചേലാമ്പുറക്ക് ഗൾഫ് മലയാളി ഫെഡറേഷൻ യാത്രയപ്പ് നൽകി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മടത്തലിന്റെ അധ്യക്ഷതയിൽ കൂടിയ ഓണാഘോഷം പരിപാടിയും സാംസ്കാരിക സമ്മേളനവും പ്രമുഖ എഴുത്തുകാരൻ ജോസഫ് അതിരിങ്കൽ ഉദ്ഘാടനം ചെയ്തു.

publive-image

ആശംസകൾ അർപ്പിച്ചുകൊണ്ട് ചെയർമാൻ റാഫി പാങ്ങോട്, സാംസ്കാരിക പ്രവർത്തകൻ ഡോക്ടർ ജയചന്ദ്രൻ, മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, ഖത്തറിലെ മുൻപ്രസിഡന്റ് മുസ്തഫ, 

സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, ഷാജി കാഞ്ഞിരപ്പള്ളി, അഷ്റഫ് ചേലാമ്പ്ര, കമറുബാനു ടീച്ചർ, ഹിബ സലാം, അബ്ദുല്ല വല്ലാച്ചിറ, സലീം ഉണ്ണി കൊല്ലം, നിഷാദ് നൗഷാദ്, നവാസ്, നിഹാസ്, വിജയൻ നെയ്യാറ്റിൻകര, സുധീർ പാലക്കാട്, സുധീർ വള്ളക്കടവ്, നിബു ഹൈദർ, നാസർ വള്ളക്കടവ്, നവാസ് കണ്ണൂർ, ഹുസൈൻ വട്ടിയൂർക്കാവ്,

നിഖില സമീർ, അസ്ലം പാലത്ത്, സലിം കളക്കര, സിദ്ധീഖ് കല്ലുപറമ്പ്, ബാബു പൊറ്റക്കാട്, അബ്ദുൽസലാം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Advertisment