ഹജ്ജ് സേവനങ്ങൾക്കുള്ള സേവന വിസ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ച് സൗദി

author-image
സൌദി ഡെസ്ക്
New Update
Hajj-1.jpg

സൗദി: ഹജ്ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസ കാലാവധി വർധിപ്പിച്ച് സൗദി അറേബ്യ. 160 ദിവസമാക്കിയാണ് വിസ കാലാവധി വർധിപ്പിച്ചത്.

Advertisment

നേരത്തെ 90 ദിവസമായിരുന്നു സേവന വിസ കാലാവധി. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവർക്കാണ് ഈ വിസയിൽ വരാൻ കഴിയുക.

സേവന വിസയുടെ പേര് ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക വർക്ക് വിസ എന്നാക്കി അധികൃതർ പുനർനാമകരണം ചെയ്തിട്ടുണ്ട്. പുതിയ പരിഷ്കാരം ഹാജിമാർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സൗകര്യമൊരുക്കും.

ഈ വിസയിൽ വരാൻ ഇരു കക്ഷികൾക്കും ഒപ്പിട്ട തൊഴിൽ കരാർ നൽകണമെന്നും നിബന്ധനയുണ്ട്. സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി വിസ ലഭിക്കുന്നതിന് മെഡിക്കൽ ഇൻഷുറൻസും നിർബന്ധമാക്കിയിട്ടുണ്ട്.

Advertisment