New Update
/sathyam/media/media_files/Qa3IzrUqJ7YrPjAwwhfK.webp)
സൗദി: ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി സൗദി ബഹിരാകാശ സഞ്ചാരി റയാന ബർനാവി. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് റയാന ബർനാവിക്ക് ലഭിച്ചത്.
Advertisment
2023 മേയ് 21നാണ് യുഎസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അൽഖർനിക്കൊപ്പം റയാന ബർനാവി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്.
എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളിൽ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉൾപ്പെടെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ ബർനാവി നടത്തി. ബയോമെഡിക്കൽ സയൻസസിലെ ഗവേഷകയാണ് 34കാരിയായ റയാന ബർനാവി.