/sathyam/media/media_files/vmawoFvxs7mtL6rtB2n2.jpg)
റിയാദ് : സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എംഎൽഎ, ആഭ്യന്തര മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബാ കൂവോട് സ്വാഗതം പറഞ്ഞു.
ആർഎസ്എസ്സിനെതിരായ സന്ധിയില്ലാത്ത സമരം നയിച്ച കോടിയേരി ആർഎസ്എസിന്റെ ആദ്യ ആക്രമണത്തിനിരയായത് പത്താംതരത്തിൽ പഠിക്കുന്ന കാലത്തായിരുന്നു. വർഗീയ രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ, അതിനെതിരെ ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രതിരോധമുയർത്തിയ നേതാവും, തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ സ്വജീവൻ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു കോടിയേരിയെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെപിഎം സാദിഖ് അഭിപ്രായപെട്ടു.
കേരള പൊലീസ് സേനയെ ഇന്ത്യയിലെ മികച്ച സേനയാക്കി മറ്റുന്നതിലും അവരുടെ അവകാശങ്ങൾ നേടികൊടുക്കുന്നതിന്നും കോടിയേരി വഹിച്ച പങ്ക് വളരെ വലുതാണെന്ന് അനുസ്മരണ കുറിപ്പിൽ അഭിപ്രായപെട്ടു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, എന്നിവർ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു സംസാരിച്ചു.