New Update
/sathyam/media/media_files/MzChq5x7Dhm9uF6GoSNq.webp)
റിയാദ്: മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ്​ മരിച്ചത്​. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി-സാറാമ്മ ദമ്പതികളുടെ മകനാണ്.
Advertisment
റിയാദിലെ അൽഹദ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ സജി, കിങ്​ ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
27 വർഷമായി അൽഹദ കോൺട്രാക്ടിങ്​ കമ്പനിയിൽ ജീവനക്കാരനാണ് സജി. ഭാര്യ: ബെറ്റി. മക്കൾ: റോമോൾ, റിയ.