/sathyam/media/media_files/img-20241008-wa0017.jpg)
റിയാദ്: ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് സൗദി അറേബ്യ. രാജ്യത്ത് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള നൂതന പദ്ധതി ആവിഷ്കറിച്ചിക്കുകയാണ് സൗദി. സന്ദർശകരെ ആകർഷിക്കുന്നതിനായി വാട്ടർ എന്റർടൈൻമെന്റ് പാർക്ക് ഒരുക്കുകയാണ് സൗദി.
ഖിദ്ദിയാ ഇൻഡസ്ട്രുമെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ആണ് അക്രിബിയ എന്ന പേരിൽ ഉള്ള ഒരു പാർക്കിന്റെ പ്രഖ്യാപനം നടത്തിയത്. പദ്ധതി നടപ്പാക്കുന്നതോടെ സൗദി അറേബ്യയുടെ ടൂറിസം രംഗത്ത് തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് റിപ്പോർട്ട്.
പരിസ്ഥിതി ആഘാതം കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ നൂതന രീതിയിൽ ഉപയോഗിച്ചാണ് പാർക്ക് നിർമ്മിക്കുന്നത്. കൂടാതെ വെള്ളം പാഴാക്കുന്നത് കുറയ്ക്കുന്നതും ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുമായി പ്രത്യേക സംവിധാനം ഉണ്ട്.
ഇത്തരത്തിൽ വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ തീംപാർക്ക് ആയിരിക്കും ഇത്. ലോകത്തിലെ മൾട്ടി ടെക്നികൾ ഗെയിമിംഗ് ഇലക്ട്രോണിക് നൂതന സ്പോർട്സ് ഏരിയകളാൽ അൽഭുതം തീർക്കുകയാണ് സൗദി അറേബ്യ.
വിദേശരാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ടൂറിസം പാക്കേജുകളും ആയി വിദേശരാജ്യങ്ങളിൽ നിന്ന് എത്തുമെന്നാണ് കണക്കുകൂട്ടൽ.