റിയാദ്: കേളി കലാ സാംസകാരിക വേദി റൗദ ഏരിയ ബഗ്ളഫ് യുണിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ വിയോഗത്തിൽ റൗദ ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ16 വർഷക്കാലമായി റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തിരുവനന്തപുരം വഞ്ചിയൂർ കട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ.
ഹൃദയാഘാതത്തെ തുടർന്ന് എക്സിറ്റ് 9-ലെ സനദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. കേളി പ്രവർത്തകരും, കമ്പനി അധികൃതരും ചേർന്ന് മ്യതദേഹം നാട്ടിലെത്തിച്ചു.
ഏരിയ പ്രസിഡന്റ് വിനയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ബിജി തോമസ് സ്വാഗതവും, ഏരിയ കമ്മിറ്റിഅംഗം പ്രഭാകരൻ അനുശോചന കുറിപ്പും അവതരിപ്പിച്ചു.
കേളി ജോയിന്റ് ട്രെഷറർ സുനിൽ സുകുമാരൻ, കേളി കേന്ദ്ര കമ്മറ്റി അംഗവും ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കര, റൗദ രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ, ഏരിയ ട്രഷറർ ഷാജി കെ കെ, രക്ഷാധികാരി അംഗങ്ങളായ സുരേഷ് ലാൽ, ശ്രീകുമാർവാസു, ശ്രീജിത്ത്, സലിം പി പി,
കേളി അംഗങ്ങളായ സജീവ്, മോഹനൻ, ഷഫീക്, നിസാർ, ജോസഫ് മത്തായി, ഷിയാസ് എന്നിവർ വിജയകുമാറിന് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. കൂടാതെ എരിയായിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ അനുശോചന യോഗത്തിൽ പങ്കെടുത്തു.