New Update
/sathyam/media/media_files/img-20241011-wa0049.jpg)
റിയാദ്: വേൾഡ് മലയാളി കൗൺസിൽ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസ് ചെറിസ് ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷം നടത്തി. വിവിധ സംഘടന പ്രതിനിധികളും സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്തു.
Advertisment
പ്രസിഡന്റ് തങ്കച്ചൻ വർഗീസ്, ജനറൽ സെക്രട്ടറി ജയകുമാർ, ഡോക്ടർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾനടന്നത്. മഹാബലിയെ അത്തപ്പൂക്കളം ഇട്ട്, തിരുവാതിര നൃത്തത്തോടെ സ്വീകരിച്ചു. തുടർന്ന് വിവിധ ഗായകർ പങ്കെടുത്ത ഓണാഘോഷ ഗാനമേളയും നടന്നു.