/sathyam/media/media_files/CsY6dcSV9OSOMnfIXAeV.jpg)
റിയാദ്: കൊയിലാണ്ടി കൂട്ടം മുഖ്യരക്ഷാധികാരി പി.വി സഫറുള്ള നിര്യാതനായി. സുഹൃത്തിനെ വിളിക്കുന്നതിന് വേണ്ടി എയർപോർട്ടിൽ പോകുന്ന വഴി വാഹനത്തിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. റിയാദിലെ കല സാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു സഫറുള്ള.
ഭാര്യ കൊല്ലം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ആണ്. നഗരസഭ കൗൺസിലർ കെ എം നജീബ് ഭാര്യ സഹോദരൻ ആണ്. മക്കൾ: ഡോക്ടർ തൻഹമറിയം, മുഹമ്മദ് അലിൻ (മർക്കസ് നോളജ് സിറ്റി വിദ്യാർത്ഥി), അയാൾ സഫറുള്ള (ഗോകുലം പബ്ലിക് സ്കൂൾവിദ്യാർത്ഥി).
പരോതനായ ഇബ്രാഹിം ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: തന്‍സി പറമ്പത്ത്, തപസീല കൊയിലാണ്ടി, ഷബീറലി, മുക്താർ, ഇബ്രാഹിം കുഞ്ഞ് ഖത്തർ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. കെഎംസിസി പ്രവർത്തകരായ റാഷിദ്, റഫീഖ് മഞ്ചേരി, അലി അക്ബർ, ബന്ധുക്കളായ നജീബ്, മുജീബ് തുടങ്ങിയവർ സഹായ രംഗത്തുണ്ട്.