സൗദി അറേബ്യയിൽ ആറ് മാസത്തിനിടയിൽ പിടികൂടിയത് 7550 കള്ള ടാക്സികൾ; അനധികൃത സർവീസ് നടത്തിയാൽ കടുത്ത ശിക്ഷയെന്ന് അധികൃതർ

New Update
H

റിയാദ്: സൗദി അറേബ്യയിൽ നിയമം ലംഘിച്ച് ടാക്സി സർവീസുകൾ നടത്തുന്ന കള്ള ടാക്സികളെ പിടികൂടാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ പിടികൂടിയത് 7550 നിയമ ലംഘനങ്ങളാണ്. ഇതിൽ ഏറ്റവുമധികം റിയാദിലും.

Advertisment

എയർപോർട്ട് കേന്ദ്രീകരിച്ചു മാത്രം പിടിച്ചെടുത്തത് 932 കള്ള ടാക്സികൾ. റിയാദിലെ പ്രധാന നഗരികളിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഓഫീസുകൾ, ഹോസ്പിറ്റലുകൾ, മോളുകൾ, പ്രധാന നഗര വീഥികളിൽ എന്നിവിടങ്ങളിൽ കള്ള ടാക്സികൾ പ്രവർത്തിക്കുന്നതായി രഹസ്യ അന്വേഷണത്തിൽ കണ്ടെത്തി.

നിയമപരമല്ലാതെ ടാക്സികൾ സർവീസ് നടത്തുന്നവരെ പിടികൂടി പിഴ ഈടാക്കി നാട് കടത്തുമെന്നും സ്പെഷ്യൽ ട്രാഫിക് അന്വേഷണ വിഭാഗം അറിയിച്ചു.

Advertisment