New Update
/sathyam/media/media_files/2024/10/19/IPmoLNtv1z6hmbZYEUoI.jpg)
റിയാദ്: സമരോത്സുകതയും വിപ്ലവവീര്യവും നിറഞ്ഞ ചെങ്കൊടിച്ചുവപ്പുള്ള രാഷ്ട്രീയ ദ്വയാക്ഷരങ്ങൾ. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് 101വയസ്സ്.
Advertisment
ഒരു മനുഷ്യൻ ജീവിച്ച 101 വർഷങ്ങൾ. അതിന്റെ ഭൂരിഭാഗവും അദ്ദേഹം നീക്കിവെച്ചത് അടിച്ചമർത്തപ്പെട്ടവർക്കും പാർശവത്കരിക്കപ്പെട്ടവർക്കും ചൂഷണത്തിന് വിധേയരായവർക്കും വേണ്ടി.
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് വലിയ സഖാവ് എന്നൊരു വിശേഷണം ചാർത്തി കൊടുക്കുന്നതിൽ അൽപംപോലും കാൽപനികത ആരോപിക്കാനാവില്ല. കാരണം അദ്ദേഹം ജനമനസ്സുകളെ കീഴടക്കിയ നേതാവായിരുന്നു.
101 വയസ്സിലേക്ക് കടക്കുന്ന കേരളക്കരയുടെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ജനനായകനുമായ വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് റിയാദിലെ പ്രവാസി സമൂഹം.