/sathyam/media/media_files/2024/10/20/3YJEwhAt1lX6z9RMfmWV.jpg)
റിയാദ്: കാരുണ്യ പ്രവർത്തനം നടത്തുന്ന മനുഷ്യസ്നേഹികൾക്കായുള്ള ജിഎംഎഫ് സ്നേഹാദരവ് ഏറ്റുവാങ്ങി നൂറ കാർഗോ എംഡി ബിനോയ്.
സാമൂഹ്യ സേവന രംഗത്ത് തന്റെ സമ്പാദ്യത്തിൽ നിന്ന് ഒട്ടനവധി വീടില്ലാത്തവർക്ക് വീടുകൾ വെച്ച് നൽകുകയും, കൂടാതെ ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ നൽകികൊണ്ട് ബിനോയ് സാമൂഹ്യ പ്രവർത്തനത്തിൽ മറ്റുള്ളവരിൽ നിന്ന് വേറിട്ട മുഖവുമായി മാറി.
ജി എം എഫ് സ്നേഹാദരവ് നൽകുമ്പോൾ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര അധ്യക്ഷൻ വഹിച്ചു. ബിനോയിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചെയർമാൻ റാഫി പാങ്ങോട് വിവരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ,
സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ, ഉണ്ണി കൊല്ലം, സുധീർ പാലക്കാട്, എഞ്ചിനീയർ നൂറുദ്ദീൻ, കോയ ചേലാമ്പുറ, സത്താർ മാഷ്, നിബു ഹൈദർ, സുധീർ വള്ളക്കടവ് തുടങ്ങിയവർ പങ്കെടുത്തു.
ജി എം എഫ് പുതിയ മെമ്പർഷിപ്പ് ബിനോയിക്ക് നൽകി. ജി എം എഫ് നടത്തിവരുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഒരു മെമ്പർ സ്ഥാനത്തുനിന്ന് പ്രവർത്തിക്കും എന്നും ബിനോയ് പറഞ്ഞു.