/sathyam/media/media_files/2024/10/20/ElguUW11S2Zpy3iD0O9p.jpg)
റിയാദ്: റിയാദിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (EDPA) പുന:സംഘടിപ്പിച്ചു.
മലാസിലെ ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നൗഷാദ് ആലുവയുടെ ആമുഖത്തോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് റോയ് കളമശ്ശേരി അധ്യക്ഷത വഹിച്ചു.
അലി ആലുവ ഉദ്‌ഘാടന കർമ്മം നിർവഹിച്ച സദസ്സിൽ സംഘടനാ ഭാരവാഹികളായ ഡെന്നിസ് സ്ലീബാ വർഗീസ്, അമീർ കാക്കനാട്, റിയാസ് മുഹമ്മദ് അലി പറവൂർ, നിഷാദ് ചെറുവള്ളി, ജിബിൻ സമദ് കൊച്ചിൻ, മാധ്യമ പ്രവർത്തകൻ നാദിർഷാ റഹ്മാൻ എന്നിവർ സംസാരിച്ചു.
പെരിയാറും, അറബിക്കടലും, വേമ്പനാട്ട് കായലും, സഹ്യനും, സമ്പന്നമാക്കിയ ദൈവത്തിന്റെ സ്വന്തം നാടെന്നു അറിയപ്പെടുന്ന കേരളത്തിന്റെ വ്യവസായ, മെട്രോ നഗരങ്ങൾ ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ എടപ്പയുടെ നൂറ്റി അമ്പതിൽപരം അംഗങ്ങൾ പങ്കെടുത്ത പൊതു യോഗത്തിൽ വച്ച് എക്‌സികൂട്ടിവ് കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
അലി ആലുവ (ചെയർമാൻ), കരീം കാനാമ്പുറം (പ്രസിഡൻറ്), സുഭാഷ് കെ അമ്പാട്ട് (സെക്രട്ടറി), ഡൊമിനിക് സാവിയോ (ട്രഷറർ), ലാലു വർക്കി, ജിബിൻ സമദ് കൊച്ചി (വൈസ് പ്രസിഡൻറുമാർ)
ഷാജി പരീത്, അഡ്വ :അജിത് ഖാൻ (ജോയിൻറ് സെക്രട്ടറിമാർ), അംജദ് അലി (കോർഡിനേറ്റർ), നിഷാദ് ചെറുവട്ടൂർ (ചാരിറ്റി കൺവീനർ), അജ്‌നാസ് ബാവു കോതമംഗലം (മീഡിയ കൺവീനർ), ആഷിഖ് കൊച്ചിൻ (ഐടി സെൽ കൺവീനർ), ജലീൽ കൊച്ചിൻ (ആർട്സ് കൺവീനർ), ജസീർ കോതമംഗലം (സ്പോർട്സ് കൺവീനർ) എന്നിവരെ സംഘടനയുടെ പുതിയ ഭാരവാഹികളായും
ഡെന്നിസ് സ്ലീബാ വർഗീസ്, നൗഷാദ് ആലുവ, സെയ്ദ് അബ്ദുൽ ഖാദർ, സലാം പെരുമ്പാവൂർ, റിയാസ് മുഹമ്മദ് അലി പറവൂർ, ഷുക്കൂർ ആലുവ, അലി തട്ടുപറമ്പിൽ ചെറുവട്ടൂർ, ബാബു പറവൂർ, എം സാലി ആലുവ, നിഷാദ് ചെറുവള്ളി, ഷാജി കൊച്ചിൻ തുടങ്ങിയവരെ ഉപദേശക സമിതി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു.
ചടങ്ങിൽ ഗോപകുമാർ പിറവം സ്വാഗതവും ഡോമിനിക് സാവിയോ നന്ദിയും പ്രകാശിപ്പിച്ചു.