റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്‌മ യുടെ 19ാം വാർഷികത്തോടനുബന്ധിച്ച് "മൈത്രി കേരളീയം 2024" എന്ന പരിപാടി നവംബർ 1-ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിമുതൽ മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂൾ ഓഡിറേറാറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തും.
മുഖ്യാഥിതികളായി എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡോ: പുനലൂർ സോമരാജൻ ഗാന്ധിഭവൻ, നസീർ വെളിയിൽ എന്നിവർ പങ്കെടുക്കും.
റിയാദിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മ മൈത്രി 2005 ലാണ് രൂപീകരിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിർധനർക്കും ആശ്വാസം പകരുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളി പ്രാദേശിക കൂട്ടായ്‌മയാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഫലം, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും ലഭിച്ചിട്ടുണ്ട്. തുടർന്നും മൈത്രിയുടെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ പൊതുസമൂഹമായിരിക്കും.
മൈത്രി കേരളീയം പരിപാടിയിൽ സാംസ്കാരിക സമ്മേളനത്തിന് പുറമെ ഗാനമേള, വിവിധ കലാപരിപാടി കൾ, ന്യത്തന്യത്ത്യങ്ങൾ എന്നിവ അരങ്ങേറും.