റിയാദ്: സൗദി അറേബ്യയിലെ ആഡംബര ദ്വീപായ സിൻഡാല സന്ദർശകർക്കായി തുറന്നു കൊടുത്തു. എട്ടര ലക്ഷത്തോളം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ദ്വീപിൽ ആഡംബര ഹോട്ടലുകളും റിസോർട്ടുകളും വിനോദ കേന്ദ്രങ്ങൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
/sathyam/media/media_files/2024/10/30/img-20241030-wa0031.jpg)
പവിഴ പുറ്റുകളും വർണ്ണ മത്സ്യങ്ങളും കടലിന്റെ അടിയിലെ സസ്യങ്ങളും മനോഹര മത്സ്യങ്ങളും ദ്വീപിന്റെ ഭംഗി വർധിപ്പിക്കുന്നു. സൗദി അറേബ്യയിലെ നിയോൺ പ്രൊവിഷയിൽ നിന്ന് 5 കിലോമീറ്റർ കടലിന്റെ ഉള്ളിൽ മനോഹരമായ ആഡംബര ദ്വീപാണ് നിർമ്മിച്ചിരിക്കുന്നത്.
സിൻഡാലയിൽ നിയോമിന്റെ ടൂറിസം ബുക്കിംഗ് സൈറ്റ് വഴി ബുക്ക് ചെയ്യാമെന്ന് അറിയിച്ചു. ലോകത്തിന്റെ എവിടെ നിന്നും എയർപോർട്ടിലേക്ക് പറന്നിറങ്ങാവുന്ന വിമാന സർവീസും ഉണ്ട്.