റിയാദ്: അന്തരിച്ച കോൺഗ്രസ്സ് നേതാവും കണ്ണൂരിന്റെ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ രണ്ടാം ചരമ വാർഷീക ദിനത്തിൽ ഓ ഐ സി സി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പ്രസിഡന്റ് സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ യോഗം ഉത്ഘാടനവും സലിം കളക്കര അനുസ്മരണ പ്രഭാഷണവും നടത്തുകയുണ്ടായി.
തുടർന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ യഹിയ കൊടുങ്ങല്ലൂർ, സുരേഷ് ശങ്കർ , ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ദാനത് , അമീർ പട്ടണം, ബാലു കുട്ടൻ, സജീർ പൂന്തുറ, കൂടാതെ വിവിധ ജില്ലകളെ പ്രതിനിധികരിച്ച് ജില്ലാ പ്രസിഡന്റ്മാരായ സിദ്ധിക്ക് കല്ലൂപ്പറമ്പൻ, ശരത് സ്വാമിനാഥൻ, ഷഫീഖ് പൂരക്കുന്നിൽ, തോമസ്, അലി ആലുവ,നാസർ വല്ലാർപാടം,കരീം കൊടുവള്ളി എന്നിവർ സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സംസാരിച്ചു.
കണ്ണൂർ ജില്ലയിലെ നേതാക്കന്മാരായ ഹാഷിം കണ്ണാടിപ്പറമ്പ്, റോഷൻ പള്ളിക്കുന്ന്, സുജിത് തോട്ടട, മണികണ്ഠൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
അനുസ്മരണ യോഗത്തിന് ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും രഘുനാഥ് പറശ്ശിനിക്കടവ് മുഖ്യ പ്രഭാഷണവും മുനീർ ഇരിക്കൂർ നന്ദിയും രേഖപ്പെടുത്തി.