/sathyam/media/media_files/2024/11/01/fLRtVF0Q9gUzR3BrBxP8.jpg)
റിയാദ്: പ്രവാസികൾക്ക് സാന്ത്വനമായി ദമാം കേന്ദ്രീകരിച്ച് രൂപംകൊണ്ട ഒരുമയെന്ന സംഘടനയുടെ ഉത്ഘാടനം ഷാജി മതിലകം നിർവഹിച്ചു. പ്രസ്തുതചടങ്ങിൽ പ്രശസ്ത എഴുത്തുകാരനായ സാജിദ് ആറാട്ടുപുഴയും പ്രമുഖ സാമൂഹികപ്രവർത്തകൻ റാഫി പാങ്ങോടും പങ്കെടുത്തു.
എല്ലാ തൊഴിൽ മേഖലയിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള സംഘടനയാണ് ഒരുമ. ദമാമിലെ സഫ്രാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒരുമയുടെ ഭാരവാഹികളായി മിനാർ ചാത്തന്നൂർ പ്രസിഡന്റായും ഷഫീഖ് പുനലൂർ, ഹാരിസ് വട്ടോളി എന്നിവരെ വൈസ് പ്രസിഡന്റ്മാരായും,
സെക്രട്ടറിയായി റിയാസ് ചാത്തന്നൂരും ജോയിന്റ് സെക്രട്ടറിമാരായി സുരേഷ്‌കുമാർ മീനാടും സലാം പുത്തൂരും, ട്രഷററായി യൂനുസ് പള്ളിക്കലിനെയും സബ്ട്രഷറർമാരായി അഷ്‌റഫ് ആയൂരിനെയും റിജാസ് മടത്തറയേയും, മീഡിയ കോഡിനേറ്റർമാരായി ഉബൈദ് ആയൂർ, സജി കൊല്ലം, ലിബിൻ എറണാകുളം, വിപിൻ കണ്ണൂർ, അമൽകൃഷ്ണ മീനാട് എന്നിവരെയും പതിനൊന്ന് അംഗ എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.