സൗദി അറേബ്യയിൽ ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കുക.., ഗവൺമെന്റ് സ്ഥാപനങ്ങളിലും പോലീസ് വാഹനങ്ങളിലും എംബസികൾ നിലനിൽക്കുന്ന ഡിപ്ലോമെറ്റിക് ഏരിയയിലും ദൃശ്യങ്ങൾ പകർത്തിയാൽ അകത്താകും !

New Update
G

റിയാദ്: പ്രവാസികളായി സൗദി അറേബ്യയിൽ എത്തുന്നവർ കയ്യിൽ മൊബൈൽ ഉണ്ടെന്നു കരുതി നിരോധിത മേഖലകളിലും ഗവൺമെന്റ് സ്ഥാപനങ്ങളിലും പോലീസ് വാഹനങ്ങളിലും എംബസികൾ നിലനിൽക്കുന്ന ഡിപ്ലോമെറ്റിക് ഏരിയയിലും രാജകൊട്ടാരങ്ങൾ നിലനിൽക്കുന്ന ഏരിയകളിലും ഫോട്ടോ എടുക്കൽ കുറ്റകരമാണ്.

Advertisment

 വെള്ളിയാഴ്ച റിയാദ് മൃഗശാലയുടെ അടുത്ത് സൗദി അറേബ്യയിൽ തൊഴിൽ വിസയിൽ രണ്ടു മാസങ്ങൾക്കു മുമ്പ് എത്തിയ യുവാവ് മൃഗശാലയുടെ ഫോട്ടോ എടുക്കുകയും തുടർന്ന് പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. പോലീസ് വാഹനത്തിന്റെ ഫോട്ടോ എടുത്തത് പോലീസ് ഉദ്യോഗസ്ഥർ കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു.

 തുടർന്ന് സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിൽ ആണ് ഇയാൾക്ക് സ്പോൺസറുടെ ജാമ്യത്തിൽ മോചനം സാധ്യമായത്.

 സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഫോട്ടോ എടുക്കാൻ പാടില്ല എന്ന് ബോർഡുകൾ വെച്ചിട്ടുപോലും ഫോട്ടോ എടുക്കൽ കുറ്റകരമാണ് എന്ന് മനസ്സിലാക്കിയിട്ട് പലരും ഫോട്ടോകൾ എടുക്കുന്നുണ്ട്.

പോലീസ് വാഹനങ്ങൾ ഗവർമെന്റ് സ്ഥാപനങ്ങൾ നിരോധിത മേഖലകൾ ഫോട്ടോ വീഡിയോ എടുക്കുന്നത് കുറ്റകരമാണെന്ന് സാമൂഹ്യപ്രവർത്തകൻ റാഫി പാങ്ങോട് പറഞ്ഞു.

Advertisment