/sathyam/media/media_files/2024/11/05/img-20241105-wa0045.jpg)
റിയാദ്: 15 വർഷം നീണ്ട പ്രവാസ ജീവിതത്തിൽ ഒന്നര വർഷക്കാലവും ചലനമറ്റ ശരീരവുമായി ഹോസ്പിറ്റലിൽ കഴിഞ്ഞ ഉത്തർപ്രദേശ് സ്വദേശി ശർമാനന്ദ ഒടുവിൽ ജന്മ നാട്ടിലേക്ക് മടങ്ങി.
താൻ പണിയെടുത്തു കൊണ്ടിരുന്ന ബിൽഡിങ്ങിൽ നിന്ന് ശരീരം തളർന്ന് താഴെ വീണ യുപി സ്വദേശി ശർമാനന്ദ് പ്രതീക്ഷകൾ നഷ്ടപ്പെട്ട് തളർന്ന ശരീരവുമായി വർഷങ്ങൾ ആണ് ഗിരിയയിലെ അൽ ഉലയ്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞത്.
മനുഷ്യ സ്നേഹികളായ ഹോസ്പിറ്റലിലെ നേഴ്സ്മാരും ഡോക്ടറുമാണ് അദ്ദേഹത്തിൻ്റെ അവസ്ഥ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി സോഷ്യൽ വർക്കറുമായ ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയെ അറിയിച്ചത്.
വർഷങ്ങൾക്കുശേഷം ശർമാനന്ദയെ കാണുവാൻ എത്തിയ സാമൂഹ്യ പ്രവർത്തൻ അബ്ദുൽ അസീസ് പവിത്ര സ്പോൺസർമായി ഇടപെടുകയും പക്ഷെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സ്പോൺസർ ശർമാനന്ദയെ നാട്ടിൽ അയക്കുവാൻ തനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയെ അബ്ദുൽ അസീസ് പവിത്ര കാര്യം ബോധ്യപ്പെടുത്തി.
ഗിരിയ അൽ ഉലയ്യ ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ദമാം എയർപോർട്ടിന് 300 കിലോമീറ്റർ മാത്രമേ അകലമുള്ളൂ. എയർ ഇന്ത്യ അതോറിറ്റിയെയും മറ്റു എയർലൈൻസ്കളയും സമീപിച്ചെങ്കിലും കിടപ്പ് രോഗിയായതുകൊണ്ട് താങ്ങാനാവാത്ത ടിക്കറ്റ് റേറ്റ് ആണ് പറഞ്ഞത്.
ഇന്ത്യൻ എംബസിയുമായി നിരന്തര ഇടപെടൽ നടത്തിയതിനെ തുടർന്ന് റിയാദ് ഇന്റർനാഷണൽ എയർപോർട്ട് വഴി എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സ്ട്രക്ചർ സൗകര്യമൊരുക്കി ദമാമിൽ നിന്നുള്ള ഒരു നേഴ്സിന്റെ സഹായത്തോടെ എയർ ഇന്ത്യ എക്സ്പ്രസ്സിൽ ചൊവ്വാഴ്ച നാലുമണിക്ക് ഡൽഹി വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിച്ചു.
ഗിരിയ അൽ ഉലയ്യ ഗ്രാമപ്രദേശമായ സാധാരണക്കാരായ കൃഷിക്കാരായ അറബികൾ താമസിക്കുന്ന പ്രദേശമാണ്. കുവൈറ്റ് റോഡ് ചേർന്നിട്ടുള്ള പ്രദേശത്ത് പ്രധാന ഗവൺമെന്റ് ഹോസ്പിറ്റലാണ് സെന്റർ ഹോസ്പിറ്റൽ ഗിരിയ അൽ ഉലയ്യ. ഒന്നര വർഷക്കാലം ഒരു സഹോദരനെ പോലെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്ത മനുഷ്യസ്നേഹികളായ സിസ്റ്റർമാരുടെ കാരുണ്യമാണ് ശർമാനന്ദനെ ഇതുവരെ പിടിച്ചുനിർത്താൻ കഴിഞ്ഞത്.
സാമൂഹ്യ പ്രവർത്തനങ്ങളിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനവുമായി പോകുന്ന കർണാടക സ്റ്റേറ്റ് പ്രതിനിധി കൂടിയായ അബ്ദുൽ അസീസ് പവിത്രയെ ശർമാനന്ദയുടെ വിവരം അറിയിച്ചത് ശർമാനന്ദയെ പരിചരിക്കുന്ന സിസ്റ്റർമാരാണ്.
ഒട്ടനവധി നിയമ കുരുക്കുകളിൽ പെട്ടുകിടന്ന ശർമാനന്ദയെ നിയമക്കുരുക്ക് അഴിച്ച് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് എത്തിക്കുവാനും അദ്ദേഹത്തിന് തൻ്റെ കുടുംബത്തിൻ്റെ അടുത്തെത്തുവാനും സാധിച്ചതായി അബ്ദുൽ അസീസ് പവിത്ര പറയുകയുണ്ടായി.